( അൽ അഅ്റാഫ് ) 7 : 131

فَإِذَا جَاءَتْهُمُ الْحَسَنَةُ قَالُوا لَنَا هَٰذِهِ ۖ وَإِنْ تُصِبْهُمْ سَيِّئَةٌ يَطَّيَّرُوا بِمُوسَىٰ وَمَنْ مَعَهُ ۗ أَلَا إِنَّمَا طَائِرُهُمْ عِنْدَ اللَّهِ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

അങ്ങനെ അവര്‍ക്ക് ഒരു നന്മ വന്നെത്തിയാല്‍ അവര്‍ പറയും: ഇത് നമുക്കു ള്ളത് തന്നെ; ഒരു തിന്മ അവരെ ബാധിച്ചാലോ, ഇത് മൂസായുടെയും അവനോ ടൊപ്പമുള്ളവരുടെയും ദുശ്ശകുനമാണെന്ന് അവര്‍ പറയുകയും ചെയ്യും; എന്നാ ല്‍ അറിയുക, സത്യത്തില്‍ അവരുടെ ശകുനം അല്ലാഹുവിങ്കലാകുന്നു, പക്ഷേ നിശ്ചയം അവരില്‍ അധികപേരും അറിവില്ലാത്തവരാകുന്നു.

എക്കാലത്തുള്ള കാഫിറുകളും ഇങ്ങനെത്തന്നെയാണ് പ്രവാചകന്‍മാരോട് പറ ഞ്ഞിട്ടുള്ളത്. 36: 18 ല്‍, മൂന്ന് പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ട നാട്ടുകാര്‍ അവരോട് പറഞ്ഞു: നിശ്ചയം നിങ്ങള്‍ ഞങ്ങളുടെ ദുശ്ശകുനമാണ്, നിങ്ങള്‍ വിരമിച്ചിട്ടില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കല്ലെറിയുകയും നിങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ ബാധിപ്പിക്കുകയും ചെയ്യുന്നതാണ്. 36: 19 ല്‍, പ്രവാചകന്‍മാര്‍ മറുപടി നല്‍കി: നിങ്ങളുടെ ദുശ്ശകുനം നിങ്ങളോടൊപ്പം തന്നെയാണ്, നിങ്ങള്‍ അദ്ദിക്ര്‍ കൊണ്ട് ഓര്‍മ്മിപ്പിക്കപ്പെട്ടാല്‍ പ്രതികരിക്കുന്നത് ഇങ്ങനെയാണോ? അല്ല, നിങ്ങള്‍ ഒരു അതിരുകവിഞ്ഞ ജനത ത ന്നെയാകുന്നു. 17: 13 ല്‍, എല്ലാഓരോ മനുഷ്യനും അവന്‍റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ അഥ വാ കര്‍മ്മരേഖ അവരവരുടെ പിരടിയില്‍ വഹിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഫുജ്ജാറുകള്‍ യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാ ക്കിയിരിക്കുന്നതിനാല്‍ അവരുടെ കര്‍മ്മപുസ്തകത്തില്‍ രേഖപ്പെടുത്തിയത് വിധി ദിവസം വായിക്കുമ്പോള്‍ അതില്‍ കുണ്ഠിതപ്പെടുന്ന രംഗം 18: 49 ല്‍ പറഞ്ഞിട്ടുണ്ട്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അവര്‍ നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണ് എന്ന് വിശ്വസിക്കാത്തവരും തിന്മക്ക് സ്വയം കുറ്റപ്പെടുത്തുന്നതിന് പകരം മറ്റുള്ളവരെ പഴിചാരുന്നവരുമാണ്. ആശയമില്ലാതെ അവര്‍ വായിച്ച ഗ്രന്ഥം അവര്‍ക്കെതി രെ സാക്ഷ്യം വഹിക്കുകയും വാദിക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 4: 78-79; 7: 52-53; 11: 5, 17 വിശദീകരണം നോക്കുക.