وَلَقَدْ أَخَذْنَا آلَ فِرْعَوْنَ بِالسِّنِينَ وَنَقْصٍ مِنَ الثَّمَرَاتِ لَعَلَّهُمْ يَذَّكَّرُونَ
നിശ്ചയം, ഫിര്ഔന് പ്രഭൃതികളെ നാം വര്‍ഷങ്ങളോളം പലതരത്തിലുള്ള വിപത്തുകള്കൊണ്ടും ഫലവര്ഗങ്ങളില്നിന്നുള്ള കുറവുകൊണ്ടും പിടികൂടിയിട്ടുണ്ട്-അവര്‍ ഹൃദയം കൊണ്ട് സ്മരിക്കുന്നവര് തന്നെയാകണമെന്നതിനുവേണ്ടി.
7: 133 കൂട്ടിവായിക്കുക. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ലക്ഷ്യബോധമില്ലാത്ത ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് 313 പ്രവാചകന്മാരെയും പിന്‍പറ്റാതെ അന്ത്യപ്രവാചകന്റെ ജന്മദിനമാണെന്ന് പറഞ്ഞ് ചരമദിനം കൊണ്ടാടുന്നവരാണ്. പ്രവാചകന് മുഹമ്മദ് ജനിച്ചത് സി. ഇ. 570 ലും മരണപ്പെട്ടത് സി. ഇ. 632 ലുമാണ്. ജനനവും മരണവും ഹിജ്റ കലണ്ടറിലെ മൂന്നാമത്തെ മാസമായ റബീഉല്‍ അവ്വല്‍ 12 നാണ്. എന്നാല്‍ 40-ാം വയസ്സിലാണ് പ്രവാചകത്വം ലഭിക്കുന്നത്. ജനിക്കുമ്പോള്‍ പ്രവാചകനായിരുന്നില്ലെങ്കില് മരണപ്പെടുമ്പോള്‍ പ്രവാചകനായിരുന്നു. പ്രവാചകന്മാരുടെ ജന്മദിനവും ചരമദിനവും ആചരിക്കാന്‍ ഒരു പ്രവാചകനും പഠിപ്പിച്ചിട്ടില്ല, അത് പ്രവാചകന്മാര്ക്ക് ശേഷം വഴിപിഴച്ചുപോയ മുന്വേദക്കാരുടെ ചര്യ ചാണിനുചാണായി പിന്‍പറ്റലും ഇസ്ലാമിലില്ലാത്തതുമാണ്. ഇത്തരം അനിസ്ലാമിക ചര്യകളെല്ലാം 9: 34 ല്‍ പറഞ്ഞ, ജനങ്ങളുടെ ധനം അവിഹിതമായി തിന്ന് വയറില്‍ തീ നിറക്കുന്ന പണ്ഡിത-പുരോഹിതന്മാരായ കപടവിശ്വാസികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. 25: 17-18 സൂക്തങ്ങളില്‍ പറഞ്ഞ ഈ കെട്ടജനതക്ക് ലോകത്തെവിടെയും ഒരു ദിവസത്തിന്റെ വ്യത്യാസമില്ല എന്ന പ്രാഥമിക വിവരം പോലും ഇല്ല. അപ്പോള്‍ ഖിബ്ല അംഗീകരിക്കാത്ത അവര്‍ നോമ്പ്, പെരുന്നാള്‍ എന്നിവ കൊണ്ടാടുന്നത് മൂന്നോ നാലോ വ്യത്യസ്ത ദിവസങ്ങളിലായിട്ടാണ്. 4: 43 ല്‍ വിവരിച്ച പ്രകാരം ആത്മാവിനെ പരിഗണിക്കാത്ത അവരുടെ ജഡം കൊണ്ടുള്ള നമസ്കാരങ്ങളില്‍ അല്ലാഹ് എന്ന സ്മരണയില്ലാത്തവരാണ്. അത്തരം നമസ്കാരക്കാര്‍ക്കാണ് 107: 4 ല്‍ പറഞ്ഞ പ്രകാരം വിചാരണയില്ലാതെ പോകാനുള്ള നരകത്തിലെ വൈല് എന്ന ചെരിവ് പിഴയായി ലഭിക്കുന്നത്. 2: 153-155, 268; 3: 21-22; 6: 31 വിശദീകരണം നോക്കുക.