وَإِذْ أَنْجَيْنَاكُمْ مِنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوءَ الْعَذَابِ ۖ يُقَتِّلُونَ أَبْنَاءَكُمْ وَيَسْتَحْيُونَ نِسَاءَكُمْ ۚ وَفِي ذَٰلِكُمْ بَلَاءٌ مِنْ رَبِّكُمْ عَظِيمٌ
ഞാന്‍ നിങ്ങളെ ഫിര്‍ഔന്‍ പ്രഭൃതികളില്‍ നിന്നും രക്ഷപ്പെടുത്തിയ സന്ദര്‍ഭം സ്മരിക്കുകയും ചെയ്യുക, അവര്‍ നിങ്ങളെ നിഷ്ഠൂരമായ ശിക്ഷകളാല്‍ പീഡി പ്പിക്കുകയും നിങ്ങളുടെ ആണ്‍സന്താനങ്ങളെ വധിക്കുകയും നിങ്ങളുടെ സ് ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്തു, അതില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള വമ്പിച്ച ഒരു പരീക്ഷണം തന്നെ ഉണ്ടായിരുന്നു.
ഫിര്‍ഔന്‍ പ്രഭൃതികള്‍ ഇസ്റാഈല്‍ സന്തതികളുടെ വംശവര്‍ദ്ധനവ് തടയാന്‍ വേണ്ടി അവരുടെ ആണ്‍മക്കളെ കൊന്നുകളയുകയായിരുന്നു. അപ്പോള്‍ എല്ലാ ജീവിക ളുടെയും നിയന്ത്രണം ഏറ്റെടുത്തവനായ ത്രികാലജ്ഞാനിയായ അല്ലാഹു ഇതെല്ലാം കാണുന്നുണ്ട് എന്ന ബോധത്തില്‍ പരലോകത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ക്ഷമാലുക്കളായി നിലകൊള്ളുന്നവരാകുമോ എന്നതായിരുന്നു ആ വമ്പിച്ച പരീക്ഷണം. ഇ ത്തരം സൂക്തങ്ങളെല്ലാം വായിക്കുകയും അതിനെ അവഗണിച്ച് ഐഹികലോകജീ വിതത്തിന് പ്രാധാന്യം കൊടുത്ത് ജീവിക്കുകയും ചെയ്യുന്ന ഫുജ്ജാറുകളാണ് ഇന്ന് ലോകത്തെവിടെയും പീഡിപ്പിക്കപ്പെടുന്നത്. 'ഫിര്‍ഔനില്‍ നിന്നുള്ള വമ്പിച്ച ഒരു പ രീക്ഷണം' എന്ന് പറയുന്നതിന് പകരം 'നിങ്ങളുടെ നാഥനില്‍ നിന്നുള്ള വമ്പിച്ച ഒരു പ രീക്ഷണം' എന്ന് പറഞ്ഞതില്‍ നിന്നും അജയ്യ ഗ്രന്ഥമായ അദ്ദിക്റിനെ ഒഴിവാക്കുകവ ഴി അല്ലാഹുവിനെയും പരലോകത്തെയും മറന്ന് ജീവിക്കുന്ന, 9: 67-68 ല്‍ പറഞ്ഞ ക പടവിശ്വാസികളും കുഫ്ഫാറുകളുമടങ്ങിയ ഫുജ്ജാറുകള്‍ക്ക് അല്ലാഹുതന്നെയാണ് ഇഹത്തില്‍ നിന്ദ്യത നല്‍കുന്നത്. അവരെത്തന്നെ കക്ഷികളായി ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് കൊണ്ടോ ഇതരജനവിഭാഗങ്ങളെ അവര്‍ക്കെതിരായി തിരിച്ചുവിട്ടുകൊണ്ടോ നിഷ്ഠൂരന്‍മാരായ ഭരണാധികളെക്കൊണ്ടോ മറ്റുവിപത്തുകള്‍ കൊണ്ടോ പീഡനമേ ല്‍പിക്കപ്പെടുന്നതില്‍ നിന്നും രക്ഷ പ്രാപിക്കാന്‍ എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പ രിചയും മുഹൈമിനുമായ അദ്ദിക്റിലേക്ക് തന്നെ മടങ്ങുകയല്ലാത്ത മറ്റു പോംവഴികളൊന്നുമില്ല. സാമുദായികമായി സംഘടിച്ചതുകൊണ്ടും ആയുധാഭ്യാസങ്ങള്‍ കൊണ്ടും മറ്റു ഭൗതികനേട്ടങ്ങള്‍ കൊണ്ടും അവര്‍ കൂടുതല്‍ നാശത്തിലകപ്പെടുകയാണ് ചെയ്യുക. ഇസ്ലാമിനെ മായ്ച്ചുകളയാന്‍ വരുന്ന മസീഹുദ്ദജ്ജാലിന്‍റെ നാശമാണ് ആദം സന്ത തികള്‍ക്ക് ഏറ്റവും വലിയ നാശമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പി ച്ചിട്ടുണ്ടെങ്കിലും അദ്ദിക്റിനെ അവഗണിക്കുകവഴി മസീഹുദജ്ജാലിനെ ആനയിച്ചുകൊ ണ്ടിരിക്കുന്ന അവര്‍ തന്നെയാണ് അവന്‍റെ നാശത്തിലും അകപ്പെടുക. 2: 49-50, 85; 5: 33; 6: 65 വിശദീകരണം നോക്കുക.