( അൽ അഅ്റാഫ് ) 7 : 142

وَوَاعَدْنَا مُوسَىٰ ثَلَاثِينَ لَيْلَةً وَأَتْمَمْنَاهَا بِعَشْرٍ فَتَمَّ مِيقَاتُ رَبِّهِ أَرْبَعِينَ لَيْلَةً ۚ وَقَالَ مُوسَىٰ لِأَخِيهِ هَارُونَ اخْلُفْنِي فِي قَوْمِي وَأَصْلِحْ وَلَا تَتَّبِعْ سَبِيلَ الْمُفْسِدِينَ

മൂസായോട് നാം മുപ്പത് രാവുകളില്‍ സീനാപര്‍വ്വതത്തില്‍ പാര്‍ക്കാന്‍ കരാര്‍ ചെയ്യുകയുമുണ്ടായി, പിന്നീട് നാം അതിനെ പത്ത് നാള്‍ കൂട്ടിച്ചേര്‍ത്തു, അങ്ങ നെ തന്‍റെ നാഥനുമായുള്ള കൂടിക്കാഴ്ചാദിനം നാല്‍പത് രാത്രിയായി പൂര്‍ത്തി യാക്കുകയും ചെയ്തു, മൂസാ തന്‍റെ സഹോദരന്‍ ഹാറൂനിനോട് പറയുകയും ചെയ്തു: എന്‍റെ ഈ ജനത്തിന് നീ എന്‍റെ പ്രാതിനിധ്യം വഹിക്കുകയും അവ രുടെ കാര്യങ്ങള്‍ നീ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക, നാശകാരികളുടെ വഴി നീ പിന്‍പറ്റുകയുമരുത്.

ഇസ്റാഈല്‍ സന്തതികള്‍ക്ക് വേണ്ട വിധിവിലക്കുകള്‍ നല്‍കുന്നതിനുവേണ്ടി അല്ലാഹു മൂസാനബിയെ സീനാപര്‍വ്വതത്തിലേക്ക് വിളിക്കുകയാണുണ്ടായത്. അപ്പോ ള്‍ സഹോദരന്‍ ഹാറൂനിനെ തന്‍റെ ജനതയെ സന്‍മാര്‍ഗത്തില്‍ നയിക്കുന്നതിനുവേ ണ്ടി മൂസാ തന്‍റെ പ്രതിനിധിയായി നിശ്ചയിച്ച കാര്യം 20: 83-85 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്.