( അൽ അഅ്റാഫ് ) 7 : 143

وَلَمَّا جَاءَ مُوسَىٰ لِمِيقَاتِنَا وَكَلَّمَهُ رَبُّهُ قَالَ رَبِّ أَرِنِي أَنْظُرْ إِلَيْكَ ۚ قَالَ لَنْ تَرَانِي وَلَٰكِنِ انْظُرْ إِلَى الْجَبَلِ فَإِنِ اسْتَقَرَّ مَكَانَهُ فَسَوْفَ تَرَانِي ۚ فَلَمَّا تَجَلَّىٰ رَبُّهُ لِلْجَبَلِ جَعَلَهُ دَكًّا وَخَرَّ مُوسَىٰ صَعِقًا ۚ فَلَمَّا أَفَاقَ قَالَ سُبْحَانَكَ تُبْتُ إِلَيْكَ وَأَنَا أَوَّلُ الْمُؤْمِنِينَ

നാമുമായുള്ള കൂടിക്കാഴ്ചക്ക് മൂസാ വരികയും തന്‍റെ നാഥന്‍ അവനോട് സം സാരിക്കുകയും ചെയ്തപ്പോള്‍ അവന്‍ പറഞ്ഞു: എന്‍റെ നാഥാ, നിന്നിലേക്ക് ഒ ന്നുനോക്കാന്‍ എന്നെ അനുഗ്രഹിച്ചാലും, അവന്‍ അരുളി: നീ എന്നെ കാണുകയില്ലതന്നെ, എങ്കിലും നീ ആ പര്‍വ്വതം കൊള്ളെ നോക്കുക, അങ്ങനെ അത് അ തിന്‍റെ സ്ഥാനത്ത് നിലകൊള്ളുന്നുവെങ്കില്‍, അപ്പോള്‍ നീ എന്നെ കാണുക ത ന്നെ ചെയ്യും, അങ്ങനെ തന്‍റെ നാഥന്‍ പര്‍വ്വതത്തിന്‍ മേല്‍ പ്രത്യക്ഷനായപ്പോള്‍ അതിനെ ഛിന്നഭിന്നമാക്കി, മൂസാ ബോധംകെട്ട് വീഴുകയും ചെയ്തു, അങ്ങനെ അവന് ബോധം വന്നപ്പോള്‍ അവന്‍ പറഞ്ഞു: നീ പരിശുദ്ധന്‍, ഞാന്‍ നിന്നിലേ ക്ക് പശ്ചാത്തപിച്ച് മടങ്ങുന്നു, ഞാന്‍ വിശ്വാസികളില്‍ ഒന്നാമനുമാകുന്നു.

ഒരാള്‍ക്കും ഇഹലോകത്തുവെച്ച് നാഥനെ കണ്ണുകൊണ്ട് കാണാന്‍ സാധ്യമല്ല. എന്നാല്‍ വിശ്വാസികള്‍ 6: 103-104 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ദൃഷ്ടിയായ അ ദ്ദിക്ര്‍ കൊണ്ട് നാഥനെ കണ്ട് ഇവിടെ ചരിക്കുന്നതാണ്. സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റാ യി അദ്ദിക്റിനെ ഉപയോഗപ്പെടുത്തുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മരണസമയത്ത് അതിന്‍റെ നാഥനെ ആത്മാവുകൊണ്ട് സന്തോഷത്തോടുകൂടി നോക്കുമെന്ന് 75: 22-23 ല്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ഗ്ഗത്തില്‍ വെച്ച് അവര്‍ അല്ലാഹുവിനെ കണ്ണുകൊണ്ട് കാ ണുന്നതുമാണ്. ആവര്‍ത്തിച്ച് വായിക്കാനുള്ള അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഒരു മലയുടെ മുകളിലാണ് ഇറക്കിയിരുന്നതെങ്കില്‍ അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് അത് പൊട്ടിപ്പിളര്‍ന്ന് ചിന്നിച്ചിതറി തരിപ്പണമാകുന്നത് നിനക്ക് കാണാം, ഇത്തരം ഉപമകള്‍ നാം ജനങ്ങള്‍ക്കുവേണ്ടി ഉദ്ധരിക്കുകയാണ്, അവര്‍ ആ ലോചിച്ച് പ്രതിഫലിപ്പിക്കുന്നതിനുവേണ്ടി എന്ന് 59: 21 ല്‍ പറഞ്ഞിട്ടുണ്ട്.

 അപ്പോള്‍ 7: 143; 59: 21 സൂക്തങ്ങള്‍ കൂട്ടിവായിച്ച് മനനം ചെയ്യുമ്പോള്‍ അല്ലാഹു വും അദ്ദിക്റും ഒന്നാണെന്ന് ബോധ്യം വരും. അതുകൊണ്ട് 5: 48 ല്‍ വിവരിച്ച പ്രകാരം എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെ ത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്റിനെ മുറുകെപ്പിടിക്കുക വഴി നാഥനെ മുറുകെപ്പി ടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്നവനാണ് വിശ്വാസി. 

 1: 7 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭ ക്ഷണമാക്കിയവരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 7: 37 ല്‍ വിവരിച്ച പ്രകാരം ദുഃഖത്തോടുകൂടി പിശാചിനെ കണ്ടുകൊണ്ട് അവര്‍ അവരുടെ ആത്മാവിനെ തിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിച്ചുകൊ ണ്ടാണ് മരണപ്പെടുക. 3: 102 ല്‍ വിവരിച്ച പ്രകാരം അമാനത്തായ അദ്ദിക്ര്‍ കൊണ്ട് 43: 36-39 ല്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാതെ പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള ഒരാളും തന്നെ വിശ്വാസിയാവുകയോ മുസ്ലിമായി മരണപ്പെടുകയോ ഇല്ല. അവര്‍ക്കെതിരെ അവര്‍ വായിച്ച, കേട്ട, തൊട്ട ഗ്രന്ഥം സാക്ഷിനിന്നുകൊണ്ടും വാ ദിച്ചുകൊണ്ടും അവരെ നരകത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുക. 

 ഈ സൂക്തത്തില്‍ മൂസാ വിശ്വാസികളില്‍ ഒന്നാമനാണെന്നാണ് പറയുന്നത്. 10: 104 ല്‍ ഞാന്‍ വിശ്വാസികളില്‍ പെട്ടവനാകണമെന്ന് കല്‍പിക്കപ്പെട്ടിരിക്കുന്നു എന്ന് പറ യാന്‍ പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്. 37: 81 ല്‍ നൂഹും 37: 111 ല്‍ ഇബ്റാഹീമും 37: 122 ല്‍ മൂസായും ഹാറൂനും 37: 132 ല്‍ അല്‍യസഉം നാഥന്‍റെ വിശ്വാസികളായ അടിമകളില്‍ പെട്ടവനായിരുന്നു എന്ന് പറഞ്ഞിരിക്കുന്നു. നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട ല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് 10: 100 ലും പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാ സി പിന്‍പറ്റേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 4: 69-70, 82, 174-175 വിശദീകരണം നോക്കുക.