وَكَتَبْنَا لَهُ فِي الْأَلْوَاحِ مِنْ كُلِّ شَيْءٍ مَوْعِظَةً وَتَفْصِيلًا لِكُلِّ شَيْءٍ فَخُذْهَا بِقُوَّةٍ وَأْمُرْ قَوْمَكَ يَأْخُذُوا بِأَحْسَنِهَا ۚ سَأُرِيكُمْ دَارَ الْفَاسِقِينَ
നാം അവന് എല്ലാ ഓരോ കാര്യത്തെക്കുറിച്ചുമുള്ള ഉപദേശനിര്‍ദേശങ്ങള്‍ ആ ഫലകങ്ങളില്‍ രേഖപ്പെടുത്തിക്കൊടുത്തു, എല്ലാ ഓരോ വസ്തുവിനെക്കുറിച്ചു മുള്ള വിശദീകരണവും; അപ്പോള്‍ നീ അവയെ മുറുകെപ്പിടിച്ചുകൊള്ളുക, അവയെ ഏറ്റവും നല്ലനിലക്ക് മുറുകെപ്പിടിക്കാന്‍ നിന്‍റെ ജനതയോട് കല്‍പ്പിക്കുകയും ചെയ്യുക എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു, അടുത്തുതന്നെ ഞാന്‍ നിങ്ങള്‍ക്ക് തെമ്മാടികളുടെ ഭവനം കാണിച്ചുതരികയും ചെയ്യും!
എല്ലാ പ്രവാചകന്മാര്‍ക്കും ഗ്രന്ഥവും വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട് എന്ന് 16: 43 ല്‍ പറഞ്ഞിട്ടുണ്ട്. മൂസാക്ക് 10 കല്‍പനകള്‍ രണ്ട് ശിലാഫലകങ്ങളിലായി രേഖപ്പെടുത്തി നല്‍കുകയും പിന്നീട് അതിന്‍റെ വിശദീകരണങ്ങള്‍ ഘട്ടം ഘട്ടമായി നല്‍കുകയുമാണുണ്ടായത്. 5: 48 ല്‍ വിവരിച്ച പ്രകാരം എല്ലാ വിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്റിനെ മുറുകെപ്പിടിച്ചവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. 2: 26-27, 99, 185; 3: 190-191; 6: 38 വിശദീകരണം നോക്കുക.