( അൽ അഅ്റാഫ് ) 7 : 146

سَأَصْرِفُ عَنْ آيَاتِيَ الَّذِينَ يَتَكَبَّرُونَ فِي الْأَرْضِ بِغَيْرِ الْحَقِّ وَإِنْ يَرَوْا كُلَّ آيَةٍ لَا يُؤْمِنُوا بِهَا وَإِنْ يَرَوْا سَبِيلَ الرُّشْدِ لَا يَتَّخِذُوهُ سَبِيلًا وَإِنْ يَرَوْا سَبِيلَ الْغَيِّ يَتَّخِذُوهُ سَبِيلًا ۚ ذَٰلِكَ بِأَنَّهُمْ كَذَّبُوا بِآيَاتِنَا وَكَانُوا عَنْهَا غَافِلِينَ

സത്യം കൂടാതെ ഭൂമിയില്‍ അഹംഭാവം നടിച്ച് നടക്കുന്നവരായവരെ എന്‍റെ സൂക്തങ്ങളെത്തൊട്ട് ഞാന്‍ പിന്തിരിപ്പിച്ച് കളയുകതന്നെ ചെയ്യും, അവര്‍ ഏ തൊരു സൂക്തം കണ്ടാലും അതുകൊണ്ട് വിശ്വസിക്കുകയില്ല, അവര്‍ തന്‍റേടത്തിന്‍റെ മാര്‍ഗ്ഗം കണ്ടാല്‍ ആ മാര്‍ഗം തെരഞ്ഞെടുക്കുകയില്ല, അവര്‍ ദുര്‍മാര്‍ഗം കണ്ടാലോ, ആ മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്യും, നിശ്ചയം അത് അവര്‍ നമ്മുടെ സൂക്തങ്ങളെ കളവാക്കി തള്ളിപ്പറയുകയും അവകൊള്ളെ പ്രജ്ഞയറ്റവരുമായിരുന്നതുകൊണ്ടുമാണ്.

2: 119, 147; 10: 108; 39: 41, 69, 75 തുടങ്ങി 256 സൂക്തങ്ങളില്‍ പറഞ്ഞ ഹഖ് -സത്യം- എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. 10: 100 ല്‍ പറഞ്ഞ വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പണ്ഡിതരാണെന്ന് അഹങ്കരിക്കുന്ന കപടവിശ്വാസികളെയും അവരുടെ അനുയായികളെയും നാഥന്‍റെ സൂക്തങ്ങളെത്തൊട്ട് പിന്തിരിപ്പിച്ച് കളയുമെന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കു ന്നത്. 7: 40 ല്‍ വിവരിച്ച പ്രകാരം ഭ്രാന്തന്മാരായ അവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിന് വേണ്ടി ആകാശത്തിന്‍റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശി ക്കുകയോ ഇല്ല. ഫുജ്ജാറുകളിലെ ലക്ഷ്യബോധമില്ലാതെ ജീവിക്കുന്നവരും നാഥനെ വി സ്മരിച്ചവരുമായ കപടവിശ്വാസികള്‍ വധിക്കപ്പെട്ടവരായതിനാല്‍ അവര്‍ 4: 145 ല്‍ വിവരിച്ച പ്രകാരം വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്നവരും അവരുടെ പ്രജ്ഞയറ്റ അനുയായികള്‍ 39: 71 ല്‍ വിവരിച്ച പ്രകാരം വിചാരണക്ക് ശേഷം നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടാനുള്ളവരുമാണ്. 1: 7; 2: 119, 186; 4: 82; 5: 86 വിശദീകരണം നോക്കുക.