وَالَّذِينَ كَذَّبُوا بِآيَاتِنَا وَلِقَاءِ الْآخِرَةِ حَبِطَتْ أَعْمَالُهُمْ ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا يَعْمَلُونَ
നമ്മുടെ സൂക്തങ്ങളെ കളവാക്കി തള്ളിപ്പറയുകയും പരലോകത്തെ കണ്ടു മുട്ടുന്നതിനെ കളവാക്കുകയും ചെയ്യുന്നവരാരാണോ, അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം പാഴായിപ്പോയിരിക്കുന്നു, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ പ്രതിഫലം കൊടുക്കാനൊക്കുമോ?
7: 101-102 ല്‍ വിവരിച്ച പ്രകാരം തെമ്മാടികളായ കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താ നുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് ലോകാ വസാനത്തിനുവേണ്ടി ധൃതി കാണിക്കുന്നവരാണ്. നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാതെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ കര്‍മങ്ങള്‍ സ്വീകരി ക്കപ്പെടുകയോ ഇല്ല എന്ന് 2: 186; 7: 8-9; 18: 103-106; 47: 8-9 സൂക്തങ്ങളില്‍ ഇത്തരം ഫു ജ്ജാറുകളാണ് വായിച്ചിട്ടുള്ളത്. 4: 1-2 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനമായ അദ്ദിക് ര്‍ സമര്‍പ്പിക്കുന്ന ത്രികാലജ്ഞാനിയായ നാഥനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം വിസ്മരിച്ച് ജീവിക്കുന്ന ഇക്കൂട്ടര്‍ പിശാചിനെ സേവിക്കുന്നവരാണ്. 3: 117 ല്‍ വിവരിച്ച പ്രകാരം നാവുകൊണ്ട് മുഹമ്മദ് അല്ലാഹുവിന്‍റെ പ്രവാചകനാകുന്നു എന്ന് അറബി ഭാ ഷയില്‍ ഉച്ചരിക്കുന്ന ഫുജ്ജാറുകള്‍ പ്രവാചകനെയും പ്രവാചകന് അവതരിപ്പിക്കപ്പെട്ട അദ്ദിക്റിനെയും പിന്‍പറ്റാതെ 29 കള്ളവാദികളെ പിന്‍പറ്റുന്നവരും 30-ാമത്തെ കള്ളവാ ദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്.
വിധിദിവസം ഒരു ആത്മാവും അല്‍പം പോലും അനീതി കാണിക്കപ്പെടുകയില്ല, നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ പ്രതിഫലം നല്‍കപ്പെടുകയുമില്ല എന്ന് 36: 54 ല്‍ പറഞ്ഞിട്ടുണ്ട്. 34: 33 അവസാനിക്കുന്നത് 'അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ അവര്‍ പ്രതിഫലം നല്‍കപ്പെടുമോ' എന്ന ചോദ്യത്തോടെയാണ്. സ്വര്‍ഗം അല്ലെങ്കില്‍ നരകം ഓരോ ആത്മാവും ഇവിടെ വെച്ച് സമ്പാദിക്കുന്നതാണെന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. 2: 39, 254; 4: 44; 6: 31-33, 88 വിശദീകരണം നോക്കുക.