وَلَمَّا سُقِطَ فِي أَيْدِيهِمْ وَرَأَوْا أَنَّهُمْ قَدْ ضَلُّوا قَالُوا لَئِنْ لَمْ يَرْحَمْنَا رَبُّنَا وَيَغْفِرْ لَنَا لَنَكُونَنَّ مِنَ الْخَاسِرِينَ
അവരുടെ കൈകളാല്‍ അവര്‍ നാശത്തിലകപ്പെടുകയും, നിശ്ചയം തങ്ങള്‍ വഴി പിഴച്ചിരിക്കുന്നു എന്ന് അവര്‍ കാണുകയും ചെയ്തപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ നാഥന്‍ ഞങ്ങളോട് കരുണ കാണിക്കുകയും ഞങ്ങള്‍ക്ക് പൊറു ത്തുതരികയും ചെയ്തിട്ടില്ലെങ്കില്‍, നിശ്ചയം ഞങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരില്‍ ഉള്‍പ്പെടുകതന്നെ ചെയ്യുമായിരുന്നു.
2: 54 ല്‍ പറഞ്ഞ പ്രകാരം പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചവരോട് പരസ്പരം വധിക്കണമെന്ന കല്‍പനയുണ്ടായപ്പോള്‍ നിയന്ത്രണം വിട്ട് കൊല നടക്കുകയുണ്ടായി. ആ കൂട്ടക്കൊലയില്‍ ഈ സൂക്തപ്രകാരം പശ്ചാത്തപിച്ചുമടങ്ങിയ ആളുകളും ഉള്‍പ്പെടുകയുണ്ടായി. അവര്‍ക്ക് രക്തസാക്ഷിത്വം വരിച്ചവരുടെ പ്രതിഫലം ലഭിക്കുമെന്ന് പ്രപഞ്ചനാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 2: 121; 5: 78-79; 6: 153 വിശദീകരണം നോക്കുക.