وَاتَّخَذَ قَوْمُ مُوسَىٰ مِنْ بَعْدِهِ مِنْ حُلِيِّهِمْ عِجْلًا جَسَدًا لَهُ خُوَارٌ ۚ أَلَمْ يَرَوْا أَنَّهُ لَا يُكَلِّمُهُمْ وَلَا يَهْدِيهِمْ سَبِيلًا ۘ اتَّخَذُوهُ وَكَانُوا ظَالِمِينَ
മൂസായുടെ ജനത അവനുശേഷം അവരുടെ ആഭരണങ്ങളുരുക്കിയ ചൂളയില്‍ നിന്ന് മുക്രയിടുന്ന ശരീരത്തോടുകൂടിയ ഒരു പശുക്കിടാവിന്റെ പ്രതിമ നിര്‍മ്മിച്ചു, നിശ്ചയം അത് അവരോട് സംസാരിക്കുന്നില്ലെന്നും അവരെ യഥാര്‍ത്ഥ വഴിയി ലേക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നില്ലെന്നും അവര്‍ മനസ്സിലാക്കുന്നില്ലേ? അവര്‍ അതിനെ തെരഞ്ഞെടുത്ത് അക്രമികളായിത്തീരുകയും ചെയ്തു.
7: 142 ല്‍ വിവരിച്ച പ്രകാരം മൂസാ തന്റെ സഹോദരന് ഹാറൂനിനെ തന്റെ പ്രാതി നിധ്യവും ജനതയുടെ നേതൃത്വവും ഏല്പിച്ചുകൊണ്ട് തൗറാത്ത് സ്വീകരിക്കുന്നതിന് ത്വൂര് പര്‍വതത്തിലേക്ക് പോവുകയുണ്ടായി. അതിനുശേഷം അവന്റെ ജനത സാമിരിയു ടെ നേതൃത്വത്തില്‍ അവരുടെ ആഭരണങ്ങളെല്ലാം ഉരുക്കാന്‍വേണ്ടി ഒരു ചൂളയിലിട്ടു. ആ തീച്ചൂളയില്‍നിന്ന് സാമിരി അവര്‍ക്കൊരു പശുക്കുട്ടിയുടെ രൂപമുണ്ടാക്കി പുറത്തെടുത്ത് കൊടുത്തു, അപ്പോള്‍ അതിന് പിശാച് മുക്രയിടുന്ന ശബ്ദം നല്കി. 20: 87-88 ല്‍ പറഞ്ഞ പ്രകാരം സാമിരി അവരോട് 'ഇത് നിങ്ങളുടെയും മൂസായുടെയും ദൈ വമാണ്, നിങ്ങളോട് അത് പറയാന്‍ മൂസാ വിസ്മരിച്ചതാണ്' എന്ന് പറയുകയുണ്ടായി. 20: 89 ല്‍, അത് അവരിലേക്ക് വാക്കുകള്‍ മടക്കുന്നില്ല എന്നും (ചോദിക്കുന്നതിന് മറുപടി നല്‍കുന്നില്ല എന്നും) അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ വരുത്താന്‍ അതിന് അധികാരമില്ല എന്നും അവര്‍ മനസ്സിലാക്കുന്നില്ലെയോ എന്നും ചോദിച്ചിട്ടുണ്ട്. 2: 91, 174-175; 6: 21, 144; 7: 40-41 വിശദീകരണം നോക്കുക.