قَالَ إِنَّكَ مِنَ الْمُنْظَرِينَ
അവന് പറഞ്ഞു: നിശ്ചയം നീ അവസരം നല്‍കപ്പെട്ടവരില്‍ പെട്ടിരിക്കുന്നു.
15: 37 ലും 38: 80 ലും പിശാചിന് അല്ലാഹു അവസരം നല്‍കിയ കാര്യം പറഞ്ഞിട്ടുണ്ട്. ഇബ്ലീസ് അല്ലാഹുവിനോട് ചോദിച്ചു: എന്‍റെ നാഥാ, എന്‍റെ കടിഞ്ഞാണ്‍ നിന്‍റെ പക്കലായിരിക്കെ നീ ഉദ്ദേശിച്ചിട്ട് തന്നെയല്ലേ ഞാന്‍ സാഷ്ടാംഗപ്രണാമം ചെയ്യാതിരുന്നത്? അപ്പോള്‍ എനിക്ക് നീ അവസരം തരണം, അപ്പോള്‍ അല്ലാഹു പറഞ്ഞു: നിനക്ക് അവസ രം തന്നിരിക്കുന്നു, ആദമിന് ഒരു സന്താനത്തെ നല്‍കുമ്പോഴെല്ലാം നാം നിനക്കും ഒരു സന്താനത്തെ നല്‍കാം, ആ സന്താനങ്ങളെ ഉപയോഗിച്ച് ഓരോ മനുഷ്യന്‍റെയും ഹൃദയത്തില്‍ കൂടുകൂട്ടുകയും രക്തത്തിലൂടെ സഞ്ചരിക്കുകയും ചെയ്തുകൊള്ളുക, അപ്രകാരം പിശാചിന്‍റെ സന്താനമാണ് മനുഷ്യരില്‍ ഓരോരുത്തരിലുമുള്ള ജിന്നുകൂട്ടുകാരന്‍. പിശാ ച് പുനര്‍ജന്മനാള്‍ വരെയാണ് അവസരം ആവശ്യപ്പെട്ടതെങ്കിലും 38: 78 ല്‍ പറഞ്ഞ ദീന്‍ നടപ്പിലാകുന്ന ദിനം വരെയാണ് അല്ലാഹു അവന് അവസരം നല്‍കിയിട്ടുള്ളത്. ദീന്‍ നടപ്പിലാകുന്ന ദിനം കൊണ്ട് ഉദ്ദേശിക്കുന്നത് 4: 158-159 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്ന് അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളിലൊന്നായ പിശാചിന്‍റെ മൂര്‍ത്തരൂപമായിക്കൊണ്ട് പ്രത്യക്ഷപ്പെടുന്ന മസീഹുദ്ദജ്ജാലിനെ വധിച്ച് ലോകത്ത് മൊത്തം ഇസ്ലാം ജീവിതവ്യവസ്ഥയായി നടപ്പിലാകുന്ന ദിനം തന്നെയാണ്. 4: 37-38; 17: 61-65; 43: 36-39 വിശദീകരണം നോക്കുക.