وَالَّذِينَ عَمِلُوا السَّيِّئَاتِ ثُمَّ تَابُوا مِنْ بَعْدِهَا وَآمَنُوا إِنَّ رَبَّكَ مِنْ بَعْدِهَا لَغَفُورٌ رَحِيمٌ
ദുഷ്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും പിന്നെ അതിനുശേഷം അത് തെറ്റാണെന്ന് മനസ്സിലാക്കി പശ്ചാത്തപിച്ച് മടങ്ങുകയും വിശ്വാസം രൂപപ്പെടുത്തുകയും ചെയ്തവരുണ്ടല്ലോ, നിശ്ചയം അതിനുശേഷം നിന്‍റെ നാഥന്‍ ഏറെപ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയാകുന്നു.
അദ്ദിക്ര്‍ ലഭിക്കുന്നതിനുമുമ്പ് സംഘടനാ താല്‍പര്യങ്ങളും സാമുദായിക താല്‍പര്യങ്ങളും മുന്‍നിര്‍ത്തി ഗ്രന്ഥത്തിലെ സൂക്തങ്ങളുടെ ആശയം മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്തിട്ടുള്ളത് തെറ്റാണെന്ന് അദ്ദിക്റില്‍ നിന്ന് മനസ്സിലാക്കി അക്കാര്യം ജനങ്ങളോട് തുറന്ന് പറയുകയും അതിന് പൊറുക്കലിനെത്തേടുകയും യഥാര്‍ത്ഥ വിശ്വാസം രൂപപ്പെടുത്തുകയും പ്രായശ്ചിത്തമായി അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കുകയുമാണെങ്കില്‍ അല്ലാഹുവിനെ കാരുണ്യവാനും ഏറെപ്പൊറുക്കുന്നവനുമായി കണ്ടെത്തുന്നതാണ്. 2: 159-162 വിശദീകരണം നോക്കുക. ഇന്ന് നാഥന്‍റെ സമ്മതപത്രമായ അദ്ദിക്റിനെ സത്യപ്പെടുത്താതെ ഒരാളും വിശ്വാസിയാവുകയില്ല. അപ്പോള്‍ ആയിരത്തില്‍ 999 ആയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ ആയിരത്തില്‍ ഒന്നായ വിശ്വാസി ഇക്കാര്യങ്ങളെ ല്ലാം ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുമ്പോള്‍ അവര്‍ അത് കേള്‍ക്കുകയില്ലെന്ന് മാത്രമല്ല, 2: 170-171; 5: 104 സൂക്തങ്ങള്‍ പ്രകാരം കാക്കകാരണവന്മാരുടെ വഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്യുക. 3: 112; 4: 31, 145-147; 16: 24-25 വിശദീകരണം നോക്കുക.