( അൽ അഅ്റാഫ് ) 7 : 154

وَلَمَّا سَكَتَ عَنْ مُوسَى الْغَضَبُ أَخَذَ الْأَلْوَاحَ ۖ وَفِي نُسْخَتِهَا هُدًى وَرَحْمَةٌ لِلَّذِينَ هُمْ لِرَبِّهِمْ يَرْهَبُونَ

മൂസായെത്തൊട്ട് കോപം തണുത്തപ്പോള്‍, അവന്‍ ആ ഫലകങ്ങളെടുത്തു, അതില്‍ തങ്ങളുടെ നാഥനെ ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെടുന്നവരായവര്‍ക്ക് സന്മാര്‍ഗവും കാരുണ്യവും നാം കൊത്തിവെച്ചിട്ടുണ്ടായിരുന്നു.

10 കല്‍പനകള്‍ അടങ്ങിയ രണ്ട് ഫലകങ്ങളാണ് മൂസാക്ക് അല്ലാഹു നല്‍കിയത്. 22: 75 ല്‍ പറഞ്ഞ പ്രകാരം മലക്കുകളില്‍ നിന്നുള്ള സന്ദേശവാഹകനായ ജിബ്രീല്‍ മുഖേന അതിന്‍റെ വിശദീകരണങ്ങളും ക്രമേണ നല്‍കുകയുണ്ടായി. ഇസ്റാഈല്‍ സന്തതികളടക്കം ലോകത്തുള്ള മനുഷ്യര്‍ക്കെല്ലാം അത് സന്മാര്‍ഗമായിരുന്നു. അവസാനമായി മുഹമ്മദിനെ പ്രവാചകനായി നിയോഗിക്കുകയും 23 വര്‍ഷങ്ങള്‍ കൊണ്ട് ഘട്ടം ഘട്ടമായി അദ്ദിക്ര്‍ അവതരിപ്പിക്കുകയുമുണ്ടായി. 45: 28-29 സൂക്തങ്ങളില്‍, വിചാരണാനാളില്‍ എല്ലാ ഓരോ വ്യക്തിയും സമുദായവും മുട്ടുകുത്തിയവരായി നില്‍ക്കുന്നതും അവരുടെ ഗ്രന്ഥത്തിലേക്ക് വിളിക്കപ്പെടുന്നതും ഇന്നേ ദിനം നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലം നല്‍കപ്പെടുന്നതുമാണ് എന്ന് പറയപ്പെടുന്നതാണ്. ഇതാ നമ്മുടെ ഗ്രന്ഥം, നിങ്ങളുടെ മേല്‍ നിങ്ങളുടെ റിക്കാര്‍ഡ് സത്യത്തോടുകൂടി പ്രതിഫലിപ്പിക്കുന്നതാണ്, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെല്ലാം നാം കൊത്തിവെച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 2: 40-43; 6: 89-90; 9: 67-68 വിശദീകരണം നോക്കുക.