وَمِنْ قَوْمِ مُوسَىٰ أُمَّةٌ يَهْدُونَ بِالْحَقِّ وَبِهِ يَعْدِلُونَ
മൂസായുടെ ജനതയില്‍ ഒരു വിഭാഗം, സത്യം കൊണ്ട് മാര്‍ഗദര്‍ശനം ചെയ്യപ്പെടുകയും അതുകൊണ്ട് നീതി പുലര്‍ത്തുകയും ചെയ്യുന്നവരായി ഉണ്ടായിരുന്നു.
2: 119 ല്‍ വിവരിച്ച പ്രകാരം 256 സൂക്തങ്ങളില്‍ പരാമര്‍ശിച്ച സത്യം അദ്ദിക്ര്‍ തന്നെയാണ്. 313 പ്രവാചകന്മാര്ക്കും നല്കപ്പെട്ട ഗ്രന്ഥം സത്യവും തെളിവുമായ അദ്ദിക്റാണെന്ന് 21: 24 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമേ അതുകൊണ്ട് ഇവിടെ വെച്ച് വിധി കല്പിക്കുകയുള്ളൂ. 9: 67 68 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത, തിന്മ കല്പിക്കുകയും നന്മ വിരോധിക്കുകയും ചെയ്യുന്ന, നരകക്കുണ്ഠം വാഗ്ദത്തം ചെയ്യപ്പെട്ട തെമ്മാടികളായ കപടവിശ്വാസികളും കുഫ്ഫാറുകളും അവരുടെ വിചാരണ പരലോകത്തേക്ക് നീട്ടിവെക്കുന്നവരാണ്. 4: 135; 5: 105; 6: 1-2 വിശദീകരണം നോക്കുക.