قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ
അവന്‍ പറഞ്ഞു: അപ്പോള്‍ നീ ഏതൊരുവന്‍റെ കാര്യത്തിലാണോ എന്നെ ലക്ഷ്യ ബോധം നഷ്ടപ്പെടുത്തിയത്, അവര്‍ക്കുവേണ്ടി നിന്‍റെ ചൊവ്വായ പാതയില്‍ ഞാന്‍ ഇരിപ്പുറപ്പിക്കുകതന്നെ ചെയ്യും!
പിശാച് പറഞ്ഞു: എന്‍റെ നാഥാ, നീ എന്നെ ലക്ഷ്യബോധം നഷ്ടപ്പെടുത്തിയ വനാക്കിയതുകൊണ്ട് ഞാന്‍ അവര്‍ക്ക് (മനുഷ്യര്‍ക്ക്) ഭൂമിയിലെ ജീവിതം അലങ്കാരമാക്കിക്കൊടുക്കുകതന്നെ ചെയ്യും, അവരില്‍ നിന്ന് നിനക്കുവേണ്ടി മാത്രം ജീവിക്കു ന്ന നിന്‍റെ അടിമകളൊഴികെ അവരെ മുഴുവനും ഞാന്‍ ലക്ഷ്യബോധം നഷ്ടപ്പെടുത്തുകതന്നെ ചെയ്യും എന്ന് 15: 39-40 ല്‍ പറഞ്ഞിട്ടുണ്ട്. 38: 82-83 ഉം ഇതേ ആശയത്തിലുള്ള സൂക്തങ്ങളാണ്. 76: 3 ല്‍, നിശ്ചയം മനുഷ്യന് നാം നന്ദിപ്രകടിപ്പിക്കുന്നവന്‍ അല്ലെങ്കില്‍ നന്ദികെട്ടവന്‍ എന്നീ രണ്ടാലൊരുമാര്‍ഗ്ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട് എന്നുപറഞ്ഞിട്ടുണ്ട്. ശപിക്കപ്പെട്ട പിശാചും മനുഷ്യന്‍റെ ജിന്നു കൂട്ടുകാരനും ഗ്രന്ഥത്തിന്‍റെ ശരീരമായ അറബി ഖുര്‍ആനില്‍ നിന്നോ ജീവനായ അര്‍ത്ഥ ത്തില്‍ നിന്നോ അല്ല തടയുക. മറിച്ച് ആത്മാവായ അദ്ദിക്റില്‍ നിന്നാണ് തടയുക. അദ്ദി ക്റാണ് എക്കാലത്തും നാഥനിലേക്കുള്ള നേരെച്ചൊവ്വെയുള്ള പാത. അതിനെ മുറുകെപ്പിടിച്ചവര്‍ മാത്രമേ ലക്ഷ്യത്തിലെത്തുകയുള്ളൂ. ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന, 3: 7 ല്‍ വിവരിച്ച പ്രകാരം ഫാജിറുകളും കാഫിറുകളുമായ ഫുജ്ജാറുകള്‍ അദ്ദിക്റിനെ വിസ്മരിച്ച് കെട്ട ജനതയായിത്തീര്‍ന്നിരിക്കുകയാണ് എന്ന് 25: 17-18 ല്‍ പറഞ്ഞിട്ടുണ്ട്. അക്രമികളായ ഇവരില്‍ നിന്നുള്ള ഏതൊരുവനും വിധിദിവസം "ഓ എന്‍റെ നാശം! ഞാ ന്‍ ഇന്നാലിന്നവനെ ആത്മമിത്രമായി തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നില്ലെങ്കില്‍! നിശ്ച യം അവനാണല്ലോ അദ്ദിക്ര്‍ എനിക്ക് വന്ന് കിട്ടിയതിന് ശേഷം എന്നെ അതില്‍ നിന്ന് തടഞ്ഞത്! പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ!" എന്ന് വിലപിക്കുന്നതാണ് എന്ന് 25: 29 ലും; അന്ന് പ്രവാചകന്‍ 'എന്‍റെ നാഥാ! എന്‍റെ ഈ ജനത ഈ വായന(അദ്ദിക്ര്‍)യില്‍ നിന്ന് ഒളിച്ചോടിപ്പോയതാണ് ഇവര്‍ക്ക് വന്ന ദുര്‍ഗതി' എന്ന് പ റയുമെന്ന് 25: 30 ലും പറഞ്ഞിട്ടുണ്ട്. 1: 5; 6: 153; 23: 97-98 വിശദീകരണം നോക്കുക.