( അൽ അഅ്റാഫ് ) 7 : 162

فَبَدَّلَ الَّذِينَ ظَلَمُوا مِنْهُمْ قَوْلًا غَيْرَ الَّذِي قِيلَ لَهُمْ فَأَرْسَلْنَا عَلَيْهِمْ رِجْزًا مِنَ السَّمَاءِ بِمَا كَانُوا يَظْلِمُونَ

അപ്പോള്‍ അവരില്‍ നിന്നുള്ള അക്രമികളായവര്‍ ആ വാക്കിനെ അവരോട് പ റയപ്പെട്ടിട്ടില്ലാത്ത ഒന്നാക്കി മാറ്റിമറിച്ചു; അപ്പോള്‍ നാം അവരുടെ മേല്‍ ആകാ ശത്ത് നിന്നും ഒരു ദണ്ഡനം അയച്ചു-അവര്‍ അക്രമികളായിരുന്നതുകൊണ്ട്.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകളാണ്. അവര്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവ രാണെങ്കിലും അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാണ്. 9: 125 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ മാലിന്യ മായി പരിഗണിക്കുന്ന അവര്‍ മാലിന്യമാണെന്ന് 9: 28, 95 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 162; 6: 157 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ ആത്മാവിനോട് അക്രമം കാണിച്ച യഥാര്‍ത്ഥ കാഫിറുകളും അക്രമികളും തെമ്മാടികളുമായിരിക്കുകയാണ്. അപ്പോള്‍ അ ദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ 6: 89-90 സൂക്തങ്ങളെ സത്യപ്പെടുത്തി എത്തിച്ചുകൊടുക്കേണ്ടത് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്കാണ്. 5: 20-26; 6: 47; 7: 34, 40 വിശദീകരണം നോക്കുക.