( അൽ അഅ്റാഫ് ) 7 : 163

وَاسْأَلْهُمْ عَنِ الْقَرْيَةِ الَّتِي كَانَتْ حَاضِرَةَ الْبَحْرِ إِذْ يَعْدُونَ فِي السَّبْتِ إِذْ تَأْتِيهِمْ حِيتَانُهُمْ يَوْمَ سَبْتِهِمْ شُرَّعًا وَيَوْمَ لَا يَسْبِتُونَ ۙ لَا تَأْتِيهِمْ ۚ كَذَٰلِكَ نَبْلُوهُمْ بِمَا كَانُوا يَفْسُقُونَ

സമുദ്രതീരത്ത് താമസിച്ചിരുന്ന ആ നാട്ടുകാരെക്കുറിച്ച് ഇവരോടൊന്ന് ചോദി ച്ചു നോക്കുക: അവര്‍ ശനിയാഴ്ചനാളില്‍ അതിക്രമം കാണിച്ച സന്ദര്‍ഭം, ശനി യാഴ്ചനാളില്‍ മത്സ്യങ്ങള്‍ അവരിലേക്ക് കൂട്ടംകൂട്ടമായി വരികയും ശനിയാഴ് ചയല്ലാത്ത നാളുകളില്‍ അവരിലേക്ക് വരാതിരിക്കുകയും ചെയ്യുകയുണ്ടായി! അപ്രകാരം അവര്‍ കപടസ്വഭാവം കാണിക്കുന്നവരായിരുന്നതിനാല്‍ നാം അവരെ പരീക്ഷണത്തില്‍ അകപ്പെടുത്തുകയായിരുന്നു.

പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന ജൂതരോട് അവരുടെ പൂര്‍വ്വികരുടെ ധിക്കാരത്തിന്‍റെയും ധാര്‍ഷ്ട്യത്തിന്‍റെയും സ്വഭാവം ചൂണ്ടിക്കാട്ടി അതിന്‍റെ അനന്തരഫലം എന്തായിരുന്നു എന്ന് ചോദിക്കാനാണ് സൂക്തം ആവശ്യപ്പെടുന്നത്. 2: 65-66 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഐല എന്ന സമുദ്രതീരത്ത് താമസിച്ചിരുന്ന ജൂതരില്‍ ചിലര്‍ ശനിയാഴ്ചനാളില്‍ ലൗകികകാര്യങ്ങളിലൊന്നും ഏര്‍പ്പെടരുതെന്ന കല്‍പനയെ ധിക്കരിച്ച് മത്സ്യബന്ധനം നടത്തിയപ്പോള്‍ അവരെ നിന്ദ്യന്മാരായ കുരങ്ങുകളാക്കി മാറ്റുകയുണ്ടായി. അതുപോലെ 5: 60 ല്‍ വിവരിച്ച പ്രകാരം ഈസാ പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി ആകാശത്തുനിന്ന് ഇറക്കപ്പെട്ട ഭക്ഷണത്തളികയില്‍ നിന്ന് ഭക്ഷിച്ച ശേഷം അതിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ജൂതരെ പന്നികളാക്കി പരിവര്‍ത്തിപ്പിക്കുകയുമുണ്ടായി. 5: 97-98; 9: 67-68; 10: 33 വിശദീകരണം നോക്കുക.