( അൽ അഅ്റാഫ് ) 7 : 165

فَلَمَّا نَسُوا مَا ذُكِّرُوا بِهِ أَنْجَيْنَا الَّذِينَ يَنْهَوْنَ عَنِ السُّوءِ وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ بَئِيسٍ بِمَا كَانُوا يَفْسُقُونَ

അങ്ങനെ അവരെ ഓര്‍മ്മിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ഉപദേശങ്ങള്‍ അവര്‍ മറന്നു കളഞ്ഞപ്പോള്‍ തിന്മ വിരോധിച്ചുകൊണ്ടിരുന്ന വിഭാഗത്തെ നാം രക്ഷപ്പെടുത്തി, ആക്രമികളായവരെ അവര്‍ തെമ്മാടികളായിരുന്നതിനാല്‍ മാരകമായ ശിക്ഷകൊണ്ട് നാം പിടികൂടുകയും ചെയ്തു.

തിന്മ വിരോധിച്ചിരുന്ന വിഭാഗത്തെ അല്ലാഹു രക്ഷപ്പെടുത്തുകയും തിന്മയെ മനസ്സുകൊണ്ട് വെറുക്കുക പോലും ചെയ്യാതിരുന്ന അക്രമികളെ അവര്‍ തെമ്മാടികളായിരുന്നതിനാല്‍ മാരകമായ ശിക്ഷ പിടികൂടുകയും ചെയ്തു. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് തീവ്രവാദം, രക്തച്ചൊരിച്ചില്‍, നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇല്ലാതാക്കി മനുഷ്യരുടെ ഐക്യം സ്ഥാപിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെ സഹായിക്കുന്നവരാണ് എന്നതുകൊണ്ട് അവരെ അല്ലാഹുവും സഹായിക്കുന്നതാണ് എന്ന് 47: 7 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് അതിന്‍റെ വ്യാപനത്തിന് തടസ്സം സൃഷ്ടിച്ച് 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിക്കുന്ന കപടവിശ്വാസികളെയും ഹൃദയങ്ങളില്‍ സംശയമാകുന്ന രോഗമുള്ളവരെയും ഈസാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന, പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങള്‍ വധിക്കുന്നതും 4: 91; 5: 33, 9: 5; 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുത്തുന്നതുമാണ്. 7: 51; 33: 72-73; 48: 6; 98: 6 വിശദീകരണം നോക്കുക.