( അൽ അഅ്റാഫ് ) 7 : 167

وَإِذْ تَأَذَّنَ رَبُّكَ لَيَبْعَثَنَّ عَلَيْهِمْ إِلَىٰ يَوْمِ الْقِيَامَةِ مَنْ يَسُومُهُمْ سُوءَ الْعَذَابِ ۗ إِنَّ رَبَّكَ لَسَرِيعُ الْعِقَابِ ۖ وَإِنَّهُ لَغَفُورٌ رَحِيمٌ

നിന്‍റെ നാഥന്‍ പ്രഖ്യാപിച്ചതും ഓര്‍ക്കേണ്ടതാണ്, അവരുടെമേല്‍ അവരെ നിഷ്ഠൂരമായി പീഡനമേല്‍പ്പിക്കുന്ന ജനങ്ങളെ അന്ത്യനാള്‍വരേക്കും അല്ലാഹു നിയോഗിച്ചുകൊണ്ടിരിക്കുകതന്നെ ചെയ്യും, നിശ്ചയം നിന്‍റെ നാഥന്‍ ശിക്ഷിക്കുന്നതില്‍ വളരെ വേഗതയുള്ളവനാകുന്നു, നിശ്ചയം അവന്‍ ഏറെപ്പൊറുക്കുന്ന കാരുണ്യവാനും തന്നെയാകുന്നു.

ഇസ്റാഈല്‍ സന്തതികള്‍ ഭൂമിയില്‍ രണ്ടുപ്രാവശ്യം ഭയങ്കരമായ കുഴപ്പമുണ്ടാക്കുക തന്നെ ചെയ്യുമെന്നും വമ്പിച്ച ഔന്നിത്യം കാണിക്കുക തന്നെ ചെയ്യുമെന്നും ഗ്രന്ഥത്തില്‍ വിധിച്ചിട്ടുണ്ട് എന്ന് 17: 4 ല്‍ പറഞ്ഞിട്ടുണ്ട്. 5: 64 ല്‍, നാം ജൂതന്മാര്‍ക്കിടയില്‍ അന്ത്യനാള്‍ വരെ ശത്രുതയും വിദ്വേഷവും ഇട്ടുകൊടുത്തിട്ടുണ്ടെന്നും അവര്‍ യുദ്ധത്തിന്‍റെ തീ കത്തിക്കുമ്പോഴെല്ലാം അല്ലാഹു അത് കെടുത്തുകയാണെന്നും അവര്‍ ഭൂമിയില്‍ നാശമുണ്ടാക്കാന്‍ ഓടിനടക്കുന്നവരാണെന്നും പറഞ്ഞിട്ടുണ്ട്. 

കഴുത ഭാരം വഹിക്കുന്നതുപോലെ ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറുകളാണ് ഇന്ന് പരലോകത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ഭൗതികാസക്തിയില്‍ മുഴുകി ജിഹാദിന്‍റെ പേര് പറഞ്ഞ് ലോകത്തെല്ലായിടത്തും നാടിനുവേണ്ടിയും ഭൂമിക്ക് വേണ്ടിയും മറ്റും രക്തം ചിന്തലിലും നശീകരണപ്രവര്‍ത്തനങ്ങളിലും മുഴുകിയിരിക്കുന്നത്. പ്രപഞ്ചനാഥനെ എല്ലാ മനുഷ്യരുടെയും ഇലാഹായും ഉടമയായും രാജാവായും അംഗീകരിക്കാത്ത അവര്‍ പിശാചിന്‍റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവരാണ്. നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്റിനെ അവഗണിച്ച് ഇന്ന് ഫുജ്ജാര്‍ഗ്രന്ഥങ്ങള്‍ പിന്‍പറ്റുന്ന അവരാണ് ലോകത്തെവിടെയും മറ്റു ജനവിഭാഗങ്ങളില്‍ നിന്ന് നിന്ദ്യതയും ദുരിതങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നത്. 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളും ഹൃദയത്തില്‍ രോഗമുള്ളവരുമാണ് മസീഹുദ്ദജ്ജാലിനെ നബിയായും പിന്നീട് റബ്ബ് തന്നെയായും പരിഗണിക്കുക. 3: 72 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ കാലത്തുതന്നെ ജൂതരും കപടവിശ്വാസികളും ഇസ്ലാമിന്‍റെ വക്താക്കളായി ചമഞ്ഞു വന്ന് അതിനെ വക്രീകരിക്കുകയും വളച്ചൊടിക്കുകയും വഴി അല്ലാഹുവിലേക്കുള്ള നേരെച്ചൊവ്വെയുള്ള പാതയില്‍ നിന്ന് ജനങ്ങളെ തടഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അവരുടെ ആ ദൗത്യം തെമ്മാടികളും കപടവിശ്വാസികളുമായ ഫുജ്ജാറുകളാണ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. അതുകൊണ്ടാണ് അദ്ദിക്ര്‍ കൊണ്ട് അവരോട് ജിഹാദ് ചെയ്യാന്‍ 9: 73; 25: 52; 66: 9 എന്നീ സൂക്തങ്ങളിലൂടെ ഒറ്റപ്പെട്ട വിശ്വാസിയോട് കല്‍പിച്ചിട്ടുള്ളത്. അധികം വൈകാതെ ഈസാ വരികയും ഈസായുടെയും മഹ്ദിയുടെയും നേതൃത്വത്തില്‍ വിശ്വാസികള്‍ മസീഹുദ്ദജ്ജാലിനെയും കൂടെയുള്ള എഴുപതിനായിരം ജൂതപടയാളികളെയും വധിക്കുന്നതുമാണ്. എല്ലാ കുഴപ്പങ്ങളുടെയും അടിവേര് അവരാ യതിനാലാണ് അവരെ 33: 60 ല്‍ 'പട്ടണത്തില്‍ കുഴപ്പമുണ്ടാക്കുന്നവര്‍' എന്നുപറഞ്ഞത്. അവരുടെ മാര്‍ഗ്ഗങ്ങള്‍ കടമെടുത്തുകൊണ്ട് ഇന്ന് അത്തരം നശീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നത് കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്നവരുമായതിനാലാണ് അവരെയും വധിക്കണമെന്ന് 33: 61 ല്‍ പറഞ്ഞിട്ടുള്ളത്. കല്ലുകളാലും മരങ്ങളാലും വിളിച്ചുപറയപ്പെട്ട് അവരെ വധിക്കുന്നത് അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ തന്നെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതരജനവിഭാഗങ്ങളായിരിക്കും. 2: 113; 5: 26, 78-80, 97-98; 48: 25 വിശദീകര ണം നോക്കുക.