فَلَمَّا عَتَوْا عَنْ مَا نُهُوا عَنْهُ قُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ
അങ്ങനെ അവരോട് വിരോധിക്കപ്പെട്ട കര്‍മ്മംതന്നെ തികഞ്ഞ ധിക്കാരത്തോടുകൂടി അനുവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്‍മാരായിത്തീരുക!
അവരെ അല്ലാഹു അക്കാലക്കാര്‍ക്കും പില്‍ക്കാലക്കാര്‍ക്കും ഗുണപാഠം ലഭിക്കത്തക്ക വിധം മനുഷ്യന്‍റെ ആത്മാവുള്ളതോടൊപ്പം ശരീരം കുരങ്ങന്മാരുടേതാക്കി മാറ്റി. ഇക്കാലത്ത് അദ്ദിക്ര്‍ അറിഞ്ഞിട്ട് മൂടിവെക്കുന്ന മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ തെറ്റുചെയ്തിട്ട് എന്താണ് അവരെ പൂര്‍വിക സമുദായത്തിലെ ആളുകളെ ആക്കിയതുപോലെ കുരങ്ങന്മാരും പന്നികളുമാക്കാത്തത് എന്നാണ് ചോദ്യമെങ്കില്‍ അതിനുള്ള മറുപടി അതുപോലെയുള്ള ശിക്ഷ എന്‍റെ സമുദായത്തില്‍ ഇനി ഐഹികലോകത്തുവെച്ച് നടപ്പിലാക്കരുത് എന്ന് ത്രികാലജ്ഞാനിയായ അല്ലാഹു പ്രവാചകനെക്കൊണ്ട് പ്രാര്‍ത്ഥിപ്പിച്ച് ഉത്തരം നല്‍കിയതുകൊണ്ടും അങ്ങനെ രൂപം മാറ്റുന്ന ശിക്ഷ ഇവിടെ വെച്ചുതന്നെ നടപ്പാക്കിയാല്‍ ലോകം അവസാനിക്കുകയില്ല എന്നതുകൊണ്ടുമാണ്.
അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നായ 'മസീഹുദ്ദജ്ജാല്‍' വരുന്നതുവരെ എന്‍റെ (പ്രവാചകന്‍ മുഹമ്മദിന്‍റെ) സമുദായത്തില്‍ ഒരു വിഭാഗം സത്യത്തില്‍ നിലകൊള്ളുന്നവരായി ഉണ്ടായിരിക്കുമെന്നും അവരുടെ ശത്രുക്കള്‍ക്ക് അവരെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. മസീഹുദ്ദജ്ജാലിന്‍റെ നാശം അഭിമുഖീകരിക്കേണ്ടി വരിക ഇത്തരം വിശ്വാസികള്‍ക്കാണ്. 5: 48 ല്‍ പറഞ്ഞ എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായ അദ്ദിക്ര്‍ അണപ്പല്ല് ഉപയോഗിച്ച് കടിച്ച് പിടിച്ചിരിക്കുകയാണ് അവന്‍റെ നാശത്തെ അതിജയിക്കാനുള്ള ഏകമാര്‍ഗ്ഗമെന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അദ്ദിക്റിനെ അവഗണിച്ച് കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന എല്ലാ ഫുജ്ജാറുകളും മസീഹുദ്ദജ്ജാലിന്‍റെ നാശത്തില്‍ അകപ്പെടുന്നതാണ്. നിഷേധത്തെ മായ്ച്ചുകളഞ്ഞ് അണയാന്‍ പോകുന്ന ഇസ്ലാമിനെ ഒന്നുകൂടി തെളിയിച്ച് കാണിക്കുന്നതിനും ഫുജ്ജാറുകളാല്‍ കളവാക്കി തെറ്റിദ്ധരിപ്പിക്കപ്പെട്ട അന്ത്യപ്രവാചകനായ മുഹമ്മദ് ലോകര്‍ക്ക് മൊത്തം കാരുണ്യവാനാണ് എന്ന് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ടതിനും വേണ്ടി അല്ലാഹു ഈസായെ വീണ്ടും കൊണ്ടുവരുന്നതാണ്. അന്ന് ഭൂമിയില്‍ 43: 60-61 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം സ്വര്‍ഗീയാവസ്ഥ ദ്യോതിപ്പിക്കുന്ന വിധത്തില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെയും ലൈംഗിക ബന്ധമില്ലാതെയും അല്ലാഹു ഇഷ്ടപ്പെട്ട ഏകജീവിതവ്യവസ്ഥയായ അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള യഥാര്‍ത്ഥ ഇസ്ലാമിക വ്യവസ്ഥ നടപ്പില്‍ വരുന്നതാണ്. ഈസാക്കുശേഷം വീണ്ടും ലോകം ഇരുളുകയും അന്ത്യനാളിന്‍റെ മറ്റുഅടയാളങ്ങളെല്ലാം ഒന്നൊന്നായി പ്രത്യക്ഷപ്പെടുകയും ചെ യ്യും. നന്മ കല്‍പിക്കാനും തിന്മ വിരോധിക്കാനും ലോകത്ത് ആരും ഇല്ലാതെ എല്ലാവരും തെമ്മാടികളാകുമ്പോഴാണ് ലോകം അവസാനിക്കുക എന്ന് 46: 35 ല്‍ പറഞ്ഞിട്ടുണ്ട്. 4: 47, 133, 158-159; 5: 78; 6: 65 വിശദീകരണം നോക്കുക.