فَخَلَفَ مِنْ بَعْدِهِمْ خَلْفٌ وَرِثُوا الْكِتَابَ يَأْخُذُونَ عَرَضَ هَٰذَا الْأَدْنَىٰ وَيَقُولُونَ سَيُغْفَرُ لَنَا وَإِنْ يَأْتِهِمْ عَرَضٌ مِثْلُهُ يَأْخُذُوهُ ۚ أَلَمْ يُؤْخَذْ عَلَيْهِمْ مِيثَاقُ الْكِتَابِ أَنْ لَا يَقُولُوا عَلَى اللَّهِ إِلَّا الْحَقَّ وَدَرَسُوا مَا فِيهِ ۗ وَالدَّارُ الْآخِرَةُ خَيْرٌ لِلَّذِينَ يَتَّقُونَ ۗ أَفَلَا تَعْقِلُونَ
അങ്ങനെ അവര്‍ക്ക് ശേഷം അവരുടെ പിന്‍ഗാമികളായി ഗ്രന്ഥത്തിന്‍റെ അനന്ത രാവകാശികളായിക്കൊണ്ട് നിസ്സാരമായ ഐഹികനേട്ടങ്ങള്‍ വാരിക്കൂട്ടുകയും നമുക്ക് മാപ്പ് ലഭിക്കപ്പെടുകയും ചെയ്യുമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പിന്‍തലമുറ വന്നു, അതുപോലുള്ള എന്ത് ഐഹിക നേട്ടങ്ങള്‍ മുന്നില്‍ വന്നാലും അത് അവര്‍ വാരിക്കൂട്ടുന്നതാണ്; അല്ലാഹുവിന്‍റെ മേല്‍ സത്യമല്ലാത്തതൊന്നും പറയരുതെന്ന് ഗ്രന്ഥത്തിലൂടെ അവരോട് പ്രതിജ്ഞ വാങ്ങുകയും അതിലുള്ളത് അവര്‍ സ്വയം വായിച്ചറിയുകയും ചെയ്തിട്ടില്ലേ? പരലോകഭവനം സൂക്ഷ്മതയുള്ളവരായവര്‍ക്ക് ഉത്തമമാകുന്നു, അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലെയോ?
ഈ സൂക്തം അഭിസംബോധന ചെയ്യുന്നത് പ്രവാചകന്‍റെ കാലത്തുള്ള മദീനയിലെ ജൂതരെയാണ്. അവര്‍ ആത്മാവായ അദ്ദിക്റിനെ ഒഴിവാക്കിക്കൊണ്ട് ഗ്രന്ഥത്തിന്‍റെ ശരീരമായ തൗറാത്ത് വഹിച്ചിരുന്നത് 62: 5 ല്‍ പറഞ്ഞതുപോലെ ഭാരം വഹിക്കുന്ന കഴുതകളെപ്പോലെയായിരുന്നു. പ്രവാചകന്മാരുടെയും നബിമാരുടെയും സന്തതിപരമ്പരകളില്‍ പെട്ടവരായതിനാല്‍ അവരുടെ എല്ലാ പാപങ്ങളും പൊറുക്കപ്പെടുമെന്ന മിഥ്യാധാരണയിലായിരുന്നു അവര്‍.
3: 7-10 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം ഗ്രന്ഥം വായിക്കുന്നവരില്‍ നിന്നുള്ള ഫാജിറുകളും കാഫിറുകളുമായ ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ആത്മാവിനെ പരിഗണിക്കാതെ ജഡത്തിനും ഐഹികലോകത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടായിരുന്ന ജൂതക്രൈസ്തവരേക്കാളും കപടവിശ്വാസികളേക്കാളും വഴിപിഴച്ചവരായി മാറുകയുണ്ടായി.
7: 179 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാന്‍ വിധിക്കപ്പെട്ട ലക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാസികളും അവരുടെ പ്രജ്ഞയറ്റ അനുയായികളുമായ ഫുജ്ജാറുകള്‍ പരലോകം വെടിഞ്ഞുകൊണ്ട് ഐഹികലോകത്തിലെ അധമമായ നേട്ടങ്ങള്‍ വാരിക്കൂട്ടാന്‍ ഓടിനടക്കുന്നവരാണ്. 48: 6 ല്‍ വിവരിച്ച പ്രകാരം അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന അവര്‍ പ്രവാചകന്മാരുടെയും നബിമാരുടെയും പേരുവെച്ച് മുസ്ലിംകളാണെന്ന് വാദിച്ച് ജീവിച്ചാല്‍ അവരുടെ പാപങ്ങളെല്ലാം പൊറുത്തുകിട്ടുമെന്ന മിഥ്യാധാരണയില്‍ അന്ധമായി വിഹരിക്കുന്നവരാണ്. അതുകൊണ്ട് അവരെ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോട് 7: 175-176 സൂക്തങ്ങളിലും; ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ 1000 സമുദായങ്ങളില്‍ വെച്ച് ഏറ്റവും ദുഷിച്ച ജീവികള്‍ എന്ന് 8: 22 ലും; നരകക്കുണ്ഠത്തിലേക്കുള്ള കരയിലെ ദുഷ്ടജീവികളെന്ന് 98: 6 ലും വിശേഷിപ്പിച്ചിട്ടുണ്ട്. 3: 187 ല്‍ വിവരിച്ച പ്രകാരം ലോകര്‍ക്ക് ഗ്രന്ഥം വെളിപ്പെടുത്താതെ അവര്‍ നാഥന്‍റെ സൂക്തങ്ങള്‍ക്ക് കുറഞ്ഞ വില വാങ്ങുക വഴി 2: 174 ല്‍ വിവരിച്ച പ്രകാരം തങ്ങളുടെയും കുടുംബാംഗങ്ങളുടെയും വയറുകളില്‍ തീയാണ് നിറച്ചുകൊണ്ടിരിക്കുന്നത്. 4: 161 ല്‍ വിവരിച്ച പ്രകാരം സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് മിഥ്യ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന ഇക്കൂട്ടര്‍ക്ക് പ്രപഞ്ചനാഥന്‍, മലക്കുകള്‍, പ്രവാചകന്മാര്‍, സ്വര്‍ഗം, നരകം തുടങ്ങിയവയെക്കുറിച്ചെല്ലാം വികലമായ വിശ്വാസമാണുള്ളത്. 2: 44; 4: 123-124; 6: 32; 7: 28-30 വിശദീകരണം നോക്കുക.