( അൽ അഅ്റാഫ് ) 7 : 172

وَإِذْ أَخَذَ رَبُّكَ مِنْ بَنِي آدَمَ مِنْ ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَىٰ أَنْفُسِهِمْ أَلَسْتُ بِرَبِّكُمْ ۖ قَالُوا بَلَىٰ ۛ شَهِدْنَا ۛ أَنْ تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَٰذَا غَافِلِينَ

നിന്‍റെ നാഥന്‍ ആദം സന്താനങ്ങളുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്തതിപരമ്പരകളെ പുറത്തെടുക്കുകയും അവരെ അവരുടെ മേല്‍ സ്വയം സാക്ഷിയാക്കുകയും ചെയ്തുകൊണ്ട് കരാര്‍ വാങ്ങിയ സന്ദര്‍ഭവും ഓര്‍ക്കേണ്ടതാണ്: 'ഞാനല്ലെയോ നിങ്ങളുടെ ഉടമ?' അവര്‍ പറഞ്ഞു: 'അതെ, ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു' ഇനി നിശ്ചയം, ഞങ്ങള്‍ ഈ ഉടമ്പടിയെക്കുറിച്ച് പ്രജ്ഞയറ്റവരായിരുന്നു എന്ന് അന്ത്യനാളില്‍ നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടി.

ത്രികാലജ്ഞാനിയായ നാഥന്‍ ആദമിനെ സൃഷ്ടിച്ചപ്പോള്‍ തന്നെ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരെയും 2: 28; 4: 1-2; 39: 6 സൂക്തങ്ങളില്‍ വിവരിച്ചതുപോലെ ഒറ്റ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും ഓരോരുത്തരില്‍ നിന്നും സൂക്തത്തില്‍ പറഞ്ഞ പ്രകാരം 'അല്ലാഹുവാണ് ഉടമ' (അഥവാ ജനിപ്പിക്കാനും മരിപ്പിക്കാനും നിലനിര്‍ത്താനും എല്ലാവിധ നിയമങ്ങളും കല്‍പനകളും നല്‍കാനുമുള്ള ഏക അധികാരി) എന്ന ഉടമ്പടി വാങ്ങുകയുമുണ്ടായി. ത്രികാലജ്ഞാനമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 2: 27 ല്‍ വിവരിച്ച പ്രകാരം പൊറുക്കലിനെ തേടുന്നതിനുള്ള ഏറ്റവും മഹത്തായ പ്രാര്‍ത്ഥനയി(സയ്യിദുല്‍ ഇസ്തിഗ്ഫാര്‍)ലൂടെ എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും പ്രസ്തുത ഉടമ്പടി പുതുക്കുന്നതാണ്. എന്നാല്‍ കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുക വഴി 7: 102 ല്‍ വിവരിച്ച പ്രകാരം നാഥനുമായി ചെയ്ത പ്രസ്തുത ഉടമ്പടി പാലിക്കാത്ത തെമ്മാടികളാണ്.