( അൽ അഅ്റാഫ് ) 7 : 171

وَإِذْ نَتَقْنَا الْجَبَلَ فَوْقَهُمْ كَأَنَّهُ ظُلَّةٌ وَظَنُّوا أَنَّهُ وَاقِعٌ بِهِمْ خُذُوا مَا آتَيْنَاكُمْ بِقُوَّةٍ وَاذْكُرُوا مَا فِيهِ لَعَلَّكُمْ تَتَّقُونَ

നാം പര്‍വ്വതത്തെ ഇളക്കി അവരുടെ മീതെ ഒരു കുടയെന്നോണം പിടിക്കുകയും നിശ്ചയം അത് തങ്ങള്‍ക്കുമേല്‍ പതിക്കുമെന്ന് അവര്‍ക്ക് തോന്നുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കേണ്ടതുമാണ്, നാം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഒന്നിനെ നിങ്ങള്‍ മുറുകെപ്പിടിക്കുവീന്‍, അതിലുള്ള ഒന്ന് നിങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്യുവീന്‍, നിങ്ങള്‍ സൂക്ഷ്മതയുള്ളവരായിരിക്കുക തന്നെ വേണമെന്നതിനുവേണ്ടി.

2: 55-56 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മൂസായുടെ ജനത ഞങ്ങള്‍ അല്ലാഹുവിനെ നേരില്‍ കാണുന്നതുവരെ നിന്നില്‍ വിശ്വസിക്കുകയില്ല എന്ന് പറഞ്ഞു. അങ്ങനെ 7: 155-156 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മൂസാ തന്‍റെ ജനതയില്‍ നിന്ന് 70 ആളുകളെയും കൂട്ടി അല്ലാഹുവുമായുള്ള കൂടിക്കാഴ്ചക്ക് വേണ്ടി ത്വൂര്‍ പര്‍വതത്തിലേക്ക് പോവുകയുണ്ടായി. അപ്പോള്‍ നാഥന്‍ ത്വൂര്‍ പര്‍വതത്തെ ഒരു കുടയെന്നോണം അവരുടെ മേല്‍ ഉയര്‍ത്തുകയും നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ഗ്രന്ഥം മുറുകെപ്പിടിക്കുകയും അതിലുള്ളത് ഓര്‍മിച്ചുകൊണ്ട് ജീവിക്കുകയും ചെയ്യുക എന്ന് കല്‍പിക്കുകയുമുണ്ടായി. 

പ്രവാചകന്‍റെ അഭിസംബോധകരായ മദീനയിലെ ജൂതന്മാര്‍ അദ്ദിക്റിനെ അവഗണിച്ച് ഞങ്ങള്‍ക്ക് ഞങ്ങളുടെ പൂര്‍വപിതാക്കളുടെ പാതതന്നെ മതി എന്നാണ് പറഞ്ഞിരുന്നത്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ലക്ഷ്യബോധമില്ലാത്തവരും പ്രജ്ഞയറ്റവരുമായി മാറിയിരിക്കുകയാണ്. വിശ്വാസികള്‍ അവരെ സര്‍വലോകര്‍ക്കുമുള്ള ഉണര്‍ത്തലായ അദ്ദിക്റിനെക്കുറിച്ച് ഓര്‍മിപ്പിക്കുമ്പോള്‍ 2: 170-171 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഞങ്ങള്‍ കാക്കകാരണവന്മാരുടെ ജീവിതരീതി അടിതെറ്റാതെ പിന്‍പറ്റുന്നവരാണ് എന്നാണ് മറുപടി പറയുക. 2: 2, 63; 7: 2, 148 വിശദീകരണം നോക്കുക.