أَوْ تَقُولُوا إِنَّمَا أَشْرَكَ آبَاؤُنَا مِنْ قَبْلُ وَكُنَّا ذُرِّيَّةً مِنْ بَعْدِهِمْ ۖ أَفَتُهْلِكُنَا بِمَا فَعَلَ الْمُبْطِلُونَ
അല്ലെങ്കില്‍ നിങ്ങള്‍ ഇങ്ങനെ പറയാതിരിക്കുവാന്‍ വേണ്ടി: നിശ്ചയം ഞങ്ങളുടെ പിതാക്കന്‍മാര്‍ മുമ്പ് ശിര്‍ക്ക് ചെയ്തു, ഞങ്ങള്‍ അവര്‍ക്കുശേഷമുള്ള സന്തതികളല്ലോ, അപ്പോള്‍ ആ മിഥ്യാവാദികള്‍ ചെയ്ത കുറ്റത്തിന് ഞങ്ങളെ നീ നശിപ്പിക്കുകയാണോ?
നിഷ്പക്ഷവാനായ നാഥന്‍ ഇങ്ങനെ ഒരു ഉടമ്പടി സ്വര്‍ഗത്തില്‍ വെച്ച് ഓരോരുത്തരില്‍ നിന്നും വാങ്ങിയിട്ടുള്ളതിന്‍റെ ലക്ഷ്യം എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന ദിനത്തില്‍ ഒരാളും അതിനെക്കുറിച്ച് ബോധമില്ലാത്തവനായിരുന്നു എന്നോ; അല്ലെങ്കില്‍ ഞങ്ങളുടെ പിതാക്കന്മാര്‍ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ത്ത് ജീവിച്ചു, അവരുടെ സന്തതികളില്‍ പെട്ട ഞങ്ങള്‍ അവരുടെ കാല്‍പാടുകള്‍ പിന്‍പറ്റി ജീവിക്കുന്നവരായിരുന്നു എന്നോ, അല്ലെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ മിഥ്യാവാദികളായ നേതാക്കളെ പിന്‍പറ്റി ജീവിച്ചു, അങ്ങനെ അവര്‍ ഞങ്ങളെ നേരെച്ചൊവ്വെയുള്ള പാതയില്‍ നിന്ന് തടഞ്ഞു എന്നോ ഒഴികഴിവ് പറയാതിരിക്കാന്‍ വേണ്ടിയാണ്. അപ്പോള്‍ ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ ഒരാള്‍ക്കും തന്നെ 10: 100 ല്‍ പറഞ്ഞ നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ വിശ്വാസിയാകാനോ 76: 29 ല്‍ പറഞ്ഞ പ്രകാരം അതിനെ ടിക്കറ്റായി ഉപയോഗപ്പെടുത്താതെ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനോ സാധ്യമല്ല. 2: 165-167; 5: 104; 7: 37-40; 25: 17-18, 27-30 വിശദീകരണം നോക്കുക.