وَاتْلُ عَلَيْهِمْ نَبَأَ الَّذِي آتَيْنَاهُ آيَاتِنَا فَانْسَلَخَ مِنْهَا فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِينَ
നമ്മുടെ സൂക്തങ്ങള്‍ നാം നല്‍കിയിട്ടുള്ളവനായ ഒരുവന്‍റെ വൃത്താന്തം അവരുടെമേല്‍ വിവരിച്ചുകൊടുക്കുകയും ചെയ്യുക, എന്നാല്‍ അവന്‍ അതില്‍ നി ന്നും ഊരി ഒഴിഞ്ഞുമാറി, അപ്പോള്‍ പിശാച് അവനെ പിന്‍പറ്റി, അങ്ങനെ അവന്‍ ലക്ഷ്യബോധം നഷ്ടപ്പെട്ടവനായി മാറി.
അദ്ദിക്ര്‍ അറിഞ്ഞിട്ട് സ്വയം പിന്‍പറ്റാതിരിക്കുകയും മറ്റുള്ളവര്‍ക്ക് അത് പഠിപ്പിച്ചുകൊടുക്കാതെയും പ്രചരിപ്പിക്കാതെയും മൂടിവെക്കുകയും ചെയ്യുന്ന കപടവിശ്വാസിയായ പണ്ഡിതനെക്കുറിച്ചാണ് ഈ സൂക്തത്തില്‍ പരാമര്‍ശിക്കുന്നത്. അവന്‍ 6: 112 ലും 114: 6 ലും പറഞ്ഞ മനുഷ്യപ്പിശാചാണ്. ഭൂരിപക്ഷത്തിന്‍റെ പ്രീതി ലഭിക്കുന്നതിനുവേണ്ടി പരലോകം വെടിഞ്ഞ് ഐഹികജീവിതത്തിന് പ്രാധാന്യം നല്‍കുന്ന ലക്ഷ്യബോധം നഷ്ടപ്പെട്ടവനും വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകേണ്ടവനുമാണ് അവന്‍. അല്ലാഹുവിനെ വിസ്മരിച്ച് ജീവിക്കുന്ന, തിന്മ കല്‍പിക്കുന്ന ഫുജ്ജാറുകളിലെ വിവിധ സംഘടനകളില്‍ പെട്ട തെമ്മാടികളായ നേതാക്കള്‍ അറബി ഖുര്‍ആന്‍ ആശയമില്ലാതെ വായിച്ചാല്‍ തന്നെ പുണ്യം ലഭിക്കുമെന്ന് മുശ്രിക്കുകളായ അനുയായികളെ തെറ്റിദ്ധരിപ്പിക്കുന്നവരും അങ്ങനെ അവരെയും വഴിപിഴപ്പിച്ച് 14: 28-30; 25: 33-34 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരായി മാറ്റുന്നവരുമാണ്. അക്രമികളായ അവര്‍ വിധിദിവസം കൈകടിച്ചുകൊണ്ട്, 'ഓ, ഞാന്‍ ഇന്നാലിന്നവനെ ആത്മമിത്രമായി തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നില്ലെങ്കില്‍! അവനാണല്ലോ എന്നെ അദ്ദിക്റില്‍ നിന്ന് എനിക്ക് അത് വന്നുകിട്ടിയതിനുശേഷം തടഞ്ഞത്; പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെ ആയിരുന്നുവല്ലോ' എന്ന് വിലപിക്കുന്ന രംഗം 25: 27-29 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയത് ഫുജ്ജാറുകളാണ് വായിക്കുന്നത്. നിഷ്പക്ഷവാന്‍റെ സ്മരണയുണര്‍ത്തുന്ന അദ്ദിക്റിനെത്തൊട്ട് മടുപ്പ് കാണിക്കുന്നവന് ഒരു പിശാചിനെ കൂട്ടുകാരനായി നല്‍കുന്നതാണെന്ന് 43: 36 ല്‍ പറഞ്ഞിട്ടുണ്ട്. 6: 111-112; 7: 26-27; 41: 26-29 വിശദീകരണം നോക്കുക.