وَكَذَٰلِكَ نُفَصِّلُ الْآيَاتِ وَلَعَلَّهُمْ يَرْجِعُونَ
അപ്രകാരം നാം നമ്മുടെ സൂക്തങ്ങള്‍ വ്യക്തമായി വിശദീകരിച്ച് കൊടുക്കുകയാകുന്നു-അവര്‍ ജീവിതലക്ഷ്യത്തിലേക്ക് തിരിച്ചുവരുന്നതിനുവേണ്ടി.
നിങ്ങളോട് 'പിശാചിനെ സേവിച്ചുകൊണ്ട് ജീവിക്കരുത്' എന്ന് ഉടമ്പടി ചെയ്തിരുന്നില്ലേ, നിശ്ചയം അവന് നിങ്ങള്‍ക്ക് വ്യക്തമായ ശത്രുവാണ്, നിങ്ങള്‍ എന്നെ സേവിച്ചുകൊണ്ടിരിക്കുക, അതാണ് നേരെചൊവ്വെയുള്ള പാത എന്ന് പറഞ്ഞിരുന്നില്ലേ എന്ന് 36: 59-61 സൂക്തങ്ങളില്‍ ചോദിച്ചിട്ടുണ്ട്. ഇവിടെ 'പിശാചിനെ സേവിച്ചുകൊണ്ട് ജീവിക്കരുതെന്ന് ഉടമ്പടി ചെയ്തിരുന്നില്ലേ' എന്ന് ചോദിച്ചത് അങ്ങനെ ഒരു ഉടമ്പടി ചെയ്തതുകൊണ്ടല്ല, മറിച്ച് നാഥനുമായി ചെയ്ത ഉടമ്പടി പാലിക്കാതെ ജീവിക്കുന്നവരെല്ലാം ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായതുകൊണ്ടാണ്. എല്ലാ ഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതിനെ പിശാച് പാട്ടിലാക്കുമെന്ന് 4: 118 ന്റെ വിശദീകരണമായി പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 55: 1 ല്‍ വിവരിച്ച പ്രകാരം നിഷ്പക്ഷവാനായ നാഥന് എല്ലാവര്ക്കും സ്വര്‍ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവിധ വഴികളുമടങ്ങിയ അദ്ദിക്ര്‍ സ്വര്‍ഗത്തില്‍ വെച്ചുതന്നെ പഠിപ്പിച്ചിട്ടുള്ളതിനാലും, 21: 24 ല്‍ പറഞ്ഞ സത്യമായ അദ്ദിക്ര്‍ കൊണ്ട് 313 പ്രവാചകന്മാരെ അയച്ചിട്ടുള്ളതിനാലും നിഷ്പക്ഷവാനായ നാഥനെത്തന്നെയും കുറ്റപ്പെടുത്താന്‍ സാധ്യമല്ല. കഴിഞ്ഞുപോയതും നടന്നുകൊണ്ടിരിക്കുന്നതും വ രാന്‍ പോകുന്നതുമായ ഈ വസ്തുതകളെല്ലാം ഉണര്ത്തുന്നതായതുകൊണ്ടാണ് അദ്ദി ക്റിന് ത്രികാലജ്ഞാനം എന്ന് പേരുവന്നത്. മനുഷ്യര്‍ അവരുടെ യഥാര്‍ത്ഥ ഉടമയിലേ ക്കും ഉടമയുമായി ചെയ്ത ഉടമ്പടിയിലേക്കും ജീവിതലക്ഷ്യത്തിലേക്കും അതുവഴി സ്വര്ഗത്തിലേക്കുതന്നെയും തിരിച്ചുവരുന്നതിനുവേണ്ടിയാണ് ഇപ്രകാരം സൂക്തങ്ങള്‍ വിവരിക്കുന്നത്. എന്നാല്‍ ഈ വസ്തുത അംഗീകരിക്കുന്നവര്‍ വിശ്വാസികള്‍ മാത്രമാണ്. അതുകൊണ്ടാണ് അവര്‍ അവര്‍ക്ക് എന്തെങ്കിലും ദുരിതം അല്ലെങ്കില്‍ ആര്‍ക്കെങ്കിലും മര ണം സംഭവിച്ചാല്‍ 2: 155-156 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം 'നിശ്ചയം ഞങ്ങള്‍ അല്ലാ ഹുവില്‍ നിന്ന് വന്നവരും അവനിലേക്കുതന്നെ തിരിച്ചുപോകേണ്ടവരുമാകുന്നു' എന്ന് ആത്മഗതം ചെയ്തുകൊണ്ട് ക്ഷമ കൈകൊള്ളുന്നത്. അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരും അദ്ദിക്ര്‍ വായിച്ച് മനസ്സിലാക്കാന്‍ തയ്യാറാകാത്ത അന്ധരും അതിനെക്കുറിച്ച് ലോകരോട് പറയാന്‍ തയ്യാറാകാത്ത ഊമകളുമായ ഫുജ്ജാറുകര് ഇനി ജീവിതലക്ഷ്യത്തിലേക്കോ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിലേക്കോ സ്വര്‍ഗത്തിലേക്കോ തിരിച്ച് വരുന്നവരാവുകയില്ല എന്ന് 2: 18; 25: 34; 48: 6 എന്നീ സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1: 7; 2: 62; 7: 168 വിശദീകരണം നോക്കുക.