( അൽ അഅ്റാഫ് ) 7 : 18

قَالَ اخْرُجْ مِنْهَا مَذْءُومًا مَدْحُورًا ۖ لَمَنْ تَبِعَكَ مِنْهُمْ لَأَمْلَأَنَّ جَهَنَّمَ مِنْكُمْ أَجْمَعِينَ

അവന്‍ പറഞ്ഞു: നീ ഇവിടെനിന്ന് നിന്ദ്യനും കാരുണ്യം വിലക്കപ്പെട്ടവനുമായി പുറത്തുപോവുക, അവരില്‍നിന്നുള്ള നിന്നെ പിന്‍പറ്റുന്നവരെക്കൊണ്ടും നിങ്ങളെക്കൊണ്ട് മുഴുവനും ഞാന്‍ നരകക്കുണ്ഠം കുത്തിനിറക്കുക തന്നെ ചെയ്യും.

43: 36 ല്‍, നിഷ്പക്ഷവാന്‍റെ സ്മരണയുണര്‍ത്തുന്ന അദ്ദിക്റിനെത്തൊട്ട് മടുപ്പ് കാണിക്കുന്നവന് നാഥന്‍ ഒരു പിശാചിനെ ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്, അങ്ങനെ അവന്‍ അവന്‍റെ കൂട്ടുകാരനായിത്തീരുന്നതാണ് എന്നും; 43: 37 ല്‍, നിശ്ചയം അവര്‍ അവ രെ യഥാര്‍ത്ഥ പാതയെത്തൊട്ട് തടയുകതന്നെ ചെയ്യും, അവരോ നിശ്ചയം അവര്‍ സ ന്മാര്‍ഗത്തിലാണെന്ന് കണക്കുകൂട്ടുകയും ചെയ്യുന്നവരുമാകുന്നു എന്നും; 43: 38 ല്‍, അ ങ്ങനെ അവര്‍ നമ്മുടെ അടുത്തേക്ക് വന്നെത്തുമ്പോള്‍ അവന്‍ പറയും: ഓ, എന്‍റെ നാ ശം! എന്‍റെയും നിന്‍റെയുമിടയില്‍ രണ്ട് ഉദയസ്ഥാനങ്ങളുടെ അകല്‍ച്ച ഉണ്ടായിരുന്നുവെ ങ്കില്‍ എത്ര നന്നായിരുന്നേനെ! അപ്പോള്‍ നീ എത്ര ദുഷിച്ച കൂട്ടുകാരന്‍ എന്നും; 43: 39 ല്‍, അക്രമികളായിപ്പോയതിനാല്‍ ഇന്നേദിനം നിങ്ങള്‍ക്ക് പരസ്പരം ഒരു ഉപകാരവും ചെയ്യാന്‍ സാധിക്കുകയില്ലതന്നെ, നിശ്ചയം നിങ്ങള്‍ ശിക്ഷയില്‍ പങ്കാളികളാകുന്നു എ ന്ന് പറയപ്പെടുമെന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് മക്കളെ ഏല്‍പിക്കപ്പെട്ട മാതാപിതാക്കളുടെ ബാധ്യതയാണ് 15 വയസ് മുതല്‍ മരണം വരെയുള്ള നാലാം ഘട്ടത്തിലെ യാ ത്രക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ 15 വയസ്സിന് മുമ്പ് മക്കള്‍ക്ക് പഠിപ്പിച്ചുകൊടുക്കല്‍. അല്ലാത്തപക്ഷം മക്കളുടെ വഴികേടിന് മക്കള്‍ മാതാപിതാക്കളെ പഴിചാരുന്ന രംഗം 7: 38 ല്‍ മു ന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെയും അവരു ടെ ജിന്നുകൂട്ടുകാരെയും 15: 44 ല്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠത്തിലെ ഏഴ് വാതിലുകളിലേ ക്ക് നിജപ്പെടുത്തിവെച്ചിട്ടുണ്ട്. ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഇവിടെ ചരിക്കുന്ന വിശ്വാസി തന്‍റെ വിധി 83: 7 ല്‍ പറഞ്ഞ നരകത്തിലെ സിജ്ജീന്‍ പട്ടികയില്‍ നിന്ന് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയീന്‍ പ ട്ടികയിലേക്ക് മാറ്റുന്നതാണ്. അവന്‍ മുഹ്സിനായ നാഥനെ കണ്ടുകൊണ്ട് ചരിക്കുന്ന തും മരണസമയത്ത് നാഥനെ ആത്മാവുകൊണ്ട് പ്രസന്നതയോടെ കണ്ട് നാലാം ഘട്ടമാ യ ഇവിടെ പണിത സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകുന്നതുമാണ്. 39: 59 ല്‍ പറഞ്ഞ പ്രകാ രം ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരുവന്‍റെയും മരണസമയത്ത് നാഥന്‍ അവനോട് "നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു" എന്ന് പറയുന്നതാണ്. 2: 18; 4: 118, 150-151 വിശദീകരണം നോക്കുക.