وَمِمَّنْ خَلَقْنَا أُمَّةٌ يَهْدُونَ بِالْحَقِّ وَبِهِ يَعْدِلُونَ
നമ്മുടെ സൃഷ്ടികളില്‍ ഒരു വിഭാഗം സത്യം കൊണ്ട് സന്മാര്ഗത്തിലായവരും അതുകൊണ്ട് നീതി പാലിക്കുന്നവരുമുണ്ട്.
സത്യം അദ്ദിക്റിന്റെ 40 പേരുകളില്‍ ഒന്നാണ്. 'അതുകൊണ്ട് സന്മാര്ഗത്തിലാവുക' എന്നതിന്റെ വിവക്ഷ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധി കല്പിക്കുക എന്നാണ്. 7: 26 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള ഫുജ്ജാറുകളാണ് യഥാര്‍ത്ഥ കാഫിറുകളും അക്രമികളും തെമ്മാടികളും ഭ്രാന്തന്മാരുമെല്ലാം. ഇന്ന് ഗ്രന്ഥത്തിന്റെ ജീവിതം താരതമ്യേന നയിച്ചുപോരുന്നത് പ്രവാചകന്റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ജനവിഭാഗങ്ങളാണ്. അവരാണ് ലോകരില്‍ മാനുഷികമൂല്യം ഉയര്ത്തിപ്പിടിക്കുന്നവരെങ്കില് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ലോകത്തെവിടെയും മാനുഷികമൂല്യം തീരെ ഇല്ലാത്ത ദുഷ്ടജീവികളായി അധഃപതിച്ചവരാണ്. 2: 119, 185; 3: 110-112; 7: 127, 157-159 വിശദീകരണം നോക്കുക.