أَوَلَمْ يَتَفَكَّرُوا ۗ مَا بِصَاحِبِهِمْ مِنْ جِنَّةٍ ۚ إِنْ هُوَ إِلَّا نَذِيرٌ مُبِينٌ
അവര്‍ ഉറ്റാലോചിക്കുന്നില്ലേ, അവരുടെ കൂട്ടുകാരന് ജിന്നുകളില്‍ നിന്നൊന്നും ബാധിച്ചിട്ടില്ലായെന്ന്, നിശ്ചയം അവന് ഒരു വ്യക്തമായ മുന്നറിയിപ്പുകാരനല്ലാതെ മറ്റാരുമല്ല തന്നെ.
സൂക്തത്തില്‍ 'അവരുടെ കൂട്ടുകാരന്' എന്ന് പറഞ്ഞത് പ്രവാചകനെക്കുറിച്ചാണ്. 34: 46 ല്‍, നിശ്ചയം ഞാന്‍ നിങ്ങളോട് ഒരു കാര്യം ഉപദേശിക്കുന്നു, അതായത് നിങ്ങള്‍ രണ്ടാളോ തനിച്ചോ അല്ലാഹുവിന് വേണ്ടി നിലകൊള്ളുക, പിന്നെ നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാരന് ജിന്നില്‍ നിന്ന് എന്തെങ്കിലും ബാധിച്ചിട്ടുണ്ടോ എന്ന് ഉറ്റാലോചിക്കുകയും ചെയ്യുക, നിശ്ചയം ഇത് അതികഠിനമായ ശിക്ഷ വരുന്നതിന് മുമ്പ് നിങ്ങള്‍ക്കുള്ള ഒരു മുന്നറിയിപ്പല്ലാതെ അല്ല എന്ന് പറഞ്ഞിട്ടുണ്ട്. ഓ അദ്ദിക്ര്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നവനേ, നിശ്ചയം നീ ജിന്നുബാധിച്ചവന്‍ (ഭ്രാന്തുപിടിച്ചവന്‍) തന്നെയാകുന്നു എന്ന് കാഫിറുകള്‍ പ്രവാചകനെക്കുറിച്ച് പറഞ്ഞിരുന്നതായി 15: 6 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ടുവരുന്നത് ജിന്നുകളാണെന്നായിരുന്നു ആ ജനത ആരോപിച്ചിരുന്നത്. അതിന് മറുപടിയായി 26: 210-212 സൂക്തങ്ങളില്‍, ഇതും കൊണ്ട്-അദ്ദിക്റും കൊണ്ട്-പിശാചുക്കള്‍ ഇറങ്ങിയിട്ടില്ല, അത് അവര്‍ക്ക് യോജിച്ചതുമല്ല, അത് അവര്‍ക്ക് സാധിക്കുന്നതുമല്ല, നിശ്ചയം അവര്‍ അത് കേള്‍ക്കുന്നതിനെത്തൊട്ട് അകറ്റപ്പെട്ടവര്‍ തന്നെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. 7: 175-176 സൂക്തങ്ങളില്‍ വിവരിച്ച പ്രകരം അറബി ഖുര്‍ആനില്‍ നിന്നല്ല, അദ്ദിക്റില്‍ നിന്നാണ് പിശാച് മനുഷ്യനെ തടയുക. 81: 22 ല്‍, നിങ്ങളുടെ കൂട്ടുകാരന് ജിന്നുബാധിച്ച് ഭ്രാന്ത് പറയുന്നവനല്ലെന്നും; 81: 25 ല്‍, ഇത് അകറ്റപ്പെട്ട പിശാചിന്റെ വാക്കുകളല്ല എന്നും; 81: 27 ല്‍, നിശ്ചയം ഇത് സര്‍വ്വലോകങ്ങള്‍ക്കുമുള്ള ഒരു ഉണര്‍ത്തലല്ലാതെ മറ്റൊന്നുമല്ല എന്നും പറഞ്ഞിട്ടുണ്ട്. 53: 2-4 സൂക്തങ്ങളില്‍, നിങ്ങളുടെ കൂട്ടുകാരന് വഴിപിഴച്ചിട്ടൊന്നുമില്ല, അവന് ലക്ഷ്യബോധം നഷ്ടപ്പെട്ടവനുമായിട്ടില്ല, അവന് ദേഹേച്ഛയനുസരിച്ച് പ്രതിഫലിപ്പിക്കുന്നുമില്ല, നിശ്ചയം ഇത് അല്ലാഹു അവന് നല്കുന്ന ദിവ്യസന്ദേശമല്ലാതെയല്ല എന്നും പറഞ്ഞിട്ടുണ്ട്.
3: 102; 8: 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്ത ഫുജ്ജാറുകളായ കാഫിറുകളാണ് ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കിയ വിശ്വാസിയെക്കുറിച്ച് ഭ്രാന്തനെന്ന് പറയുക. എന്നാല്‍ അവര്‍ തന്നെയാണ് ഗ്രന്ഥത്തില്‍ 52 സൂക്തങ്ങളില്‍ പറഞ്ഞ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥ ഭ്രാന്തന്മാര്. 2: 212; 3: 106-108; 6: 89-90 വിശദീകരണം നോക്കുക.