قُلْ لَا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُ ۚ وَلَوْ كُنْتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ ۚ إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِقَوْمٍ يُؤْمِنُونَ
നീ പറയുക: ഞാന്‍ എനിക്ക് തന്നെ ഒരു ഉപകാരമോ ഉപദ്രവമോ വരുത്താന്‍ അധികാരമില്ലാത്തവനാകുന്നു -അല്ലാഹു എന്താണോ എനിക്ക് ഉദ്ദേശിച്ചത് അ തൊഴികെ, ഞാന്‍ അദൃശ്യകാര്യങ്ങള്‍ അറിയുന്നവനായിരുന്നെങ്കില്‍ ഞാന്‍ എനിക്ക് നന്മകളില്‍നിന്ന് ധാരാളം വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്യുമായിരുന്നു, എന്നെ തിന്മ ബാധിക്കുകയും ചെയ്യുമായിരുന്നില്ല, നിശ്ചയം ഞാന്‍ ഒരു മുന്നറിയിപ്പുകാരനും വിശ്വാസികളായ ജനതക്കുവേണ്ടി ഒരു ശുഭവാര്‍ത്താദായകനുമല്ലാതെ മറ്റാരുമല്ല.
4: 118 ല്‍ വിവരിച്ച പ്രകാരം എക്കാലത്തും പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ള 1000 ത്തില്‍ 999 പേരും പ്രവാചകനെയും അദ്ദിക്റിനെയും തള്ളിപ്പറയുന്ന കാഫിറുകളാണ്. 17: 90-93 സൂക്തങ്ങളില്‍, അവര്‍ പറയുകയും ചെയ്യുന്നു: നീ ഞങ്ങള്‍ക്ക് ഒരു ഉറവ് പുറപ്പെടുവിപ്പിക്കുന്നത് വരെ ഞങ്ങള്‍ ഒരിക്കലും നിന്നില്‍ വിശ്വസിക്കുകയില്ല, അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയാലും മുന്തിരിയാലുമുള്ള ഒരു തോട്ടമുണ്ടാവുകയും അവക്കിടയിലൂടെ നദികള്‍ ധാരമുറിയാതെ പൊട്ടിയൊഴുകുകയും ചെയ്യട്ടെ, അതല്ലെങ്കില്‍ നീ ഭീഷണിപ്പെടുത്തുന്നതുപോലെ ആകാശത്തെ ഞങ്ങളുടെമേല്‍ കഷ്ണം കഷ്ണമായി വീഴ്ത്തുകയോ അല്ലെങ്കില്‍ അല്ലാഹുവിനെയും മലക്കുകളെയും ഞങ്ങളുടെ മുമ്പില്‍ നേരിട്ട് കൊണ്ടുവരികയോ ചെയ്യുന്നതുവരെ, അല്ലെങ്കില്‍ നിനക്ക് നവരത്നങ്ങളാലുള്ള ഒരു വീട് ഉണ്ടാകുന്നതുവരെ, അതുമല്ലെങ്കില്‍ നീ ആകാശത്തിലേക്ക് കയറിപ്പോകുന്നത് ഞങ്ങള്‍ കാണുന്നതുവരെ, എന്നിട്ട് ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം നീ ഇറക്കിക്കൊണ്ടുവരുന്നതുവരെ നിന്‍റെ ആകാശാരോഹണത്തില്‍ ഞങ്ങള്‍ ഒരിക്കലും വിശ്വസിക്കുകയില്ല. നീ പറയുക, എന്‍റെ നാഥന്‍ ഏറ്റവും പരിശുദ്ധനാണ്, ഞാന്‍ ഒരു സന്ദേശവാഹകനായ മനുഷ്യനല്ലാതെ മറ്റാരെങ്കിലുമാണോ എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിലേക്ക് വിരണ്ടോടുക, നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് അവനില്‍ നിന്നുള്ള ഒരു വ്യക്തമായ മുന്നറിയിപ്പുകാരന്‍ തന്നെയാകുന്നു, നിങ്ങള്‍ അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെ സ്ഥാപിക്കുകയുമരുത്, നിശ്ചയം ഞാന്‍ നിങ്ങള്‍ക്ക് അവനില്‍ നിന്നുള്ള ഒരു വ്യക്തമായ മുന്നറിയിപ്പുകാരന്‍ തന്നെയാകുന്നു എന്ന് 51: 50-51 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 272; 4: 27-28; 6: 35; 10: 15-16 വിശദീകരണം നോക്കുക.