أَيُشْرِكُونَ مَا لَا يَخْلُقُ شَيْئًا وَهُمْ يُخْلَقُونَ
യാതൊന്നും സൃഷ്ടിക്കാത്ത അവര്‍ തന്നെ സൃഷ്ടിക്കപ്പെട്ടവരുമായ ഒന്നിനെയാണോ അവര്‍ അവന്റെ പങ്കാളികളാക്കുന്നത്?
16: 20-22 സൂക്തങ്ങളില്‍, അല്ലാഹുവിനെക്കൂടാതെ വിളിച്ച് പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ യാതൊന്നും സൃഷ്ടിക്കാത്തവരും അവര്‍ തന്നെ സൃഷ്ടിക്കപ്പെട്ടവരുമാണ്, അവര്‍ മരിച്ചുകിടക്കുന്നവരാണ്, ജീവിച്ചിരിപ്പുള്ളവര്‍ പോലുമല്ല, എന്നാണ് പുനര്‍ജീവിപ്പിക്കപ്പെടുക എന്നുപോലും അവര്‍ക്ക് അറിയുകയുമില്ല. നിങ്ങളുടെ ഇലാഹ് ഏക ഇലാഹാണ്, അപ്പോള്‍ പരലോകം കൊണ്ട് വിശ്വസിക്കാത്തവരുണ്ടല്ലോ, അവരുടെ ഹൃദയങ്ങളില്‍ വിരോധമാണുള്ളത്, അവര്‍ അഹങ്കരിക്കുന്നവരുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ തന്നെയാണ് 22: 73; 25: 17-18; 32: 4 തുടങ്ങിയ സൂക്തങ്ങളെയെല്ലാം തള്ളിപ്പറഞ്ഞുകൊണ്ട് പ്രപഞ്ചനാഥന് ഇടയാളന്മാരെയും ശുപാര്‍ശക്കാരെയും സ്വീകരിച്ചിട്ടുള്ളത്. 2: 165-167; 4: 117-118; 6: 36; 48: 6 വിശദീകരണം നോക്കുക.