فَلَمَّا آتَاهُمَا صَالِحًا جَعَلَا لَهُ شُرَكَاءَ فِيمَا آتَاهُمَا ۚ فَتَعَالَى اللَّهُ عَمَّا يُشْرِكُونَ
അങ്ങനെ നാം അവര്‍ക്ക് ഇരുവര്‍ക്കും സല്‍സ്വഭാവിയായ ഒരു സന്താനത്തെ നല്കിയപ്പോള് അവര്‍ക്ക് ഇരുവര്‍ക്കും നല്‍കിയതില്‍ അവര്‍ രണ്ടുപേരും അവനില്‍ പങ്കാളികളെ ആരോപിക്കുന്നവരായി, അപ്പോള്‍ അവര്‍ പങ്കുചേര്‍ക്കുന്നതിനെത്തൊട്ടെല്ലാം അല്ലാഹു അത്യുന്നതനായിരിക്കുന്നു.
എല്ലാ ദമ്പതികളും സച്ചരിതരായ സന്താനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരാണ്. എന്നാല്‍ 1000 ത്തില്‍ 999 പേരും സന്താനത്തെ ലഭിക്കുന്നതോടുകൂടി നാഥനില്‍ പങ്കുചേര്‍ക്കുന്നവരായി മാറുകയാണ് ചെയ്യുന്നത്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളായ മാതാപിതാക്കള്‍ മക്കള്‍ക്ക് അദ്ദിക്ര്‍ പഠിപ്പിച്ചുകൊടുക്കാത്തതിനാല് അവര്‍ ഇരുകൂട്ടരും നരകക്കുണ്ഠത്തില്‍ ഒരുമിച്ചുകൂട്ടപ്പെട്ട് അവിടെ വെച്ച് അവര്‍ പരസ്പരം തര്‍ക്കിക്കുകയും പഴിക്കുകയും ശപിക്കുകയും ചെയ്യുന്ന രംഗം 7: 37-39 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 4: 48; 7: 172-174; 9: 113 വിശദീകരണം നോക്കുക.