وَلَا يَسْتَطِيعُونَ لَهُمْ نَصْرًا وَلَا أَنْفُسَهُمْ يَنْصُرُونَ
അവര്‍ ഇവരെ സഹായിക്കാന്‍ സാധിക്കുന്നവരുമല്ല, അവര്‍ അവരെത്തന്നെയും സഹായിക്കാന്‍ സാധിക്കുന്നവരുമല്ല.
അവരെ സഹായിക്കുമെന്ന് കരുതി, അവര്‍ അല്ലാഹുവിനെക്കൂടാതെ മറ്റു ഇലാഹുകളെ തെരഞ്ഞെടുത്തിരിക്കുന്നു, ഇവര്‍ക്ക് അവരെ സഹായിക്കുവാന്‍ സാധ്യമല്ല, എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന നാളില്‍ അവര്‍ ഇവര്‍ക്കെതിരെ വരുന്ന പട്ടാളക്കാരായിരിക്കുമെന്ന് 36: 74-75 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നീ ചോദിക്കുക, നിങ്ങള്‍ അല്ലാഹുവിന് ജല്പിക്കുന്ന പങ്കാളികളില്‍ സൃഷ്ടിപ്പ് ആരംഭിക്കുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നവരായി ആരെങ്കിലുമുണ്ടോ? നീ പറയുക, അല്ലാഹു മാത്രമാണ് സൃഷ്ടിപ്പ് ആരംഭിക്കുകയും പിന്നീട് ആവര്‍ത്തിക്കുകയും ചെയ്യുന്നത്, അപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്? നീ ചോദിക്കുക: അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ നിങ്ങള്‍ പങ്കുചേര്‍ക്കുന്നവരില്‍ ആരെങ്കിലും സത്യത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നവരായുണ്ടോ; നീ പറയുക: സത്യത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നവന് അല്ലാഹു മാത്രമാണ്. സത്യത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നവനാണോ മാര്‍ഗദര്‍ശനം നല്‍കപ്പെട്ടാലല്ലാതെ സ്വയം സന്മാര്ഗ്ഗം കാണാന്‍ കഴിയാത്തവനാണോ പിന്തുടരപ്പെടാന് ഏറ്റവും അര്ഹനായിട്ടുള്ളവന്, അപ്പോള്‍ നിങ്ങള്‍ക്ക് എന്തുപറ്റി? എത്ര അന്യായമായ തീരുമാനമാണ് നിങ്ങള്‍ കൈക്കൊള്ളുന്നത് എന്ന് 10: 34-35 സൂക്തങ്ങളില്‍ ചോദിച്ചിട്ടുണ്ട്. 2: 254; 6: 21-24; 16: 27-29 വിശദീകരണം നോക്കുക.