إِنَّ الَّذِينَ تَدْعُونَ مِنْ دُونِ اللَّهِ عِبَادٌ أَمْثَالُكُمْ ۖ فَادْعُوهُمْ فَلْيَسْتَجِيبُوا لَكُمْ إِنْ كُنْتُمْ صَادِقِينَ
നിശ്ചയം അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവര്‍ നിങ്ങളെപ്പോലെയുള്ള അടിമകള്‍ മാത്രമാണ്, അപ്പോള്‍ നിങ്ങള്‍ അവരെ വിളിക്കുക, അങ്ങനെ അവര്‍ നിങ്ങള്‍ക്ക് മറുപടി നല്‍കട്ടെ, നിങ്ങള്‍ സത്യസന്ധന്‍മാര്‍ തന്നെയാണെങ്കില്‍!
സൂക്തത്തില്‍ 'നിങ്ങള്‍' എന്ന് അഭിസംബോധനം ചെയ്തത്, അല്ലാഹുവിനെക്കൂടാതെ സൃഷ്ടികളായ മരിച്ചുപോയ മഹാത്മാക്കളെയോ മറ്റോ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവരും ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നവരുമായ ഫുജ്ജാറുകളെയാണ്. 4: 117 ല്‍ വിവരിച്ച പ്രകാരം അല്ലാഹുവിനെ അല്ലാതെ അവന്‍റെ ഏത് സൃഷ്ടിയെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരും സംശയം ജനിപ്പിക്കുന്ന പിശാചിനെയല്ലാതെ വിളിക്കുന്നില്ല. കാഫിറുകള്‍ക്ക് അവരുടെ കാര്യങ്ങള്‍ ശരിപ്പെടുത്തിക്കൊടുക്കുന്നതിന് പിശാചുക്കളെ നാം അയച്ചത് നീ കണ്ടില്ലേ എന്ന് 19: 83 ല്‍ ചോദിച്ചിട്ടുണ്ട്. അപ്പോള്‍ കാഫിറായ പിശാചിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്ന കാഫിറുകള്‍ക്ക് അവന്‍ അവരുടെ ഐഹികലോകത്തെ കാര്യങ്ങള്‍ ശരിപ്പെടുത്തിക്കൊടുക്കുന്നതും അവന്‍ അവരെ പാട്ടിലാക്കുന്നതുമാണ്. 19: 93 ല്‍, ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാഒന്നും നിഷ്പക്ഷവാന് അടിമയായിട്ടല്ലാതെ വരുന്നില്ല എന്നും പറഞ്ഞിട്ടുണ്ട്. 4: 172; 6: 55; 27: 24 വിശദീകരണം നോക്കുക.