وَإِنْ تَدْعُوهُمْ إِلَى الْهُدَىٰ لَا يَتَّبِعُوكُمْ ۚ سَوَاءٌ عَلَيْكُمْ أَدَعَوْتُمُوهُمْ أَمْ أَنْتُمْ صَامِتُونَ
നിങ്ങള്‍ അവരെ സന്‍മാര്‍ഗത്തിലേക്ക് വിളിച്ചാല്‍ അവര്‍ നിങ്ങളെ പിന്‍പറ്റുകയില്ല, നിങ്ങള്‍ അവരെ വിളിക്കുന്നതും അല്ലെങ്കില്‍ നിങ്ങള്‍ മൗനം പാലിക്കുന്നതും നിങ്ങളുടെ മേല്‍ സമമാണ്.
ഇവിടെ 'നിങ്ങള്‍' എന്ന് പറഞ്ഞത് പ്രവാചകനെയും പ്രവാചകനോടൊപ്പമുള്ള വിശ്വാസികളെയുമാണ്, അല്ലാതെ അല്ലാഹുവിനെക്കൂടാതെ മഹാത്മാക്കളെയോ വിഗ്രഹങ്ങളെയോ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെക്കുറിച്ചല്ല. 'അവര്‍ നിങ്ങളെ പിന്‍പറ്റുകയില്ല' എന്ന് പറഞ്ഞത് അന്ന് മക്കാമുശ്രിക്കുകളെക്കുറിച്ചാണെങ്കില്‍ ഇന്ന് 33: 73; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളുമടങ്ങിയ ഫുജ്ജാറുകളെക്കുറിച്ചാണ്. അല്ലാതെ 9: 6 ല്‍ പറഞ്ഞ ബഹുദൈവാരാധക രായ മുശ്രിക്കുകളെക്കുറിച്ചല്ല. ഏക ഇലാഹിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് എന്നിരിക്കെ അതിനെ തള്ളിപ്പറഞ്ഞുകൊണ്ട് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാണ്. 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ അത്തരം യഥാര്‍ത്ഥ കാഫിറുകളെ വിശ്വാസി സന്മാര്‍ഗമായ അദ്ദിക്റിലേക്ക് വിളിച്ചാല്‍ അവര്‍ പിന്‍പറ്റുകയില്ല, അഥവാ അവരെ വിളിക്കുന്നതും വിളിക്കാതിരിക്കുന്നതും സമമാണ്. 36: 10 ല്‍, അവരുടെ മേല്‍ നീ മുന്നറിയിപ്പ് നല്‍കലും നല്‍കാതിരിക്കലും സമമാണ്, അവര്‍ വിശ്വസിക്കുകയില്ല എന്നും; 36: 11 ല്‍, നിശ്ചയം അദ്ദിക്ര്‍ പിന്‍പറ്റുകയും നിഷ്പക്ഷവാനെ അദ്ദിക്റില്‍ നിന്ന് കണ്ട് ഭയപ്പെടുകയും ചെയ്യുന്നവനെ മാത്രമാണ് നീ മുന്നറിയിപ്പ് നല്‍കുക എന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് 2: 62 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം ലഭിക്കാത്ത ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സൗരാഷ്ട്രര്‍ തുടങ്ങി പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങള്‍ക്കാണ് ഇന്ന് വിശ്വാസി പ്രപഞ്ചനാഥനെ പരിചയപ്പെടുത്തുന്ന തിന് വേണ്ടി സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ച് പോകാനുള്ള ടിക്കറ്റായ ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ എത്തിച്ചുകൊടുക്കേണ്ടത്. 1: 7; 2: 6-7; 4: 140; 9: 28, 95 വിശദീകരണം നോക്കുക.