وَإِنْ تَدْعُوهُمْ إِلَى الْهُدَىٰ لَا يَسْمَعُوا ۖ وَتَرَاهُمْ يَنْظُرُونَ إِلَيْكَ وَهُمْ لَا يُبْصِرُونَ
നിങ്ങള്‍ അവരെ സന്മാര്ഗത്തിലേക്ക് വിളിച്ചാല്‍ അവര്‍ അത് കേള്‍ക്കുകയില്ല, അവര്‍ നിന്നെ തുറിച്ചുനോക്കുന്നതായി നിനക്ക് കാണാം, എന്നാല്‍ അ വര് ഉള്‍ക്കാഴ്ച കാണുന്നവരാവുകയില്ല.
ഇവിടെയും 'നിങ്ങള്‍' എന്നുപറഞ്ഞത് വിശ്വാസികളെക്കുറിച്ചാണ്. വിശ്വാസികള്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കാഫിറുകളെ സന്മാര്ഗമായ അദ്ദിക്റിലേക്ക് വിളിച്ചാല്‍ അവര്‍ അത് കേട്ട ഭാവം നടിക്കുകയില്ല. അവര്‍ വിളിച്ച ആളെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുമെന്നല്ലാതെ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ കാണാന്‍ തയ്യാറാവുകയില്ല. അദ്ദിക്ര്‍ കേള്‍പ്പിക്കുമ്പോള്‍ കാഫിറുകളായവര്‍ അത് കേള്‍പ്പിക്കുന്നവനെ ദഹിപ്പിക്കും വിധം തുറിച്ചുനോക്കുന്നതും നിശ്ചയം ഇവന് ജിന്നുബാധിച്ചവനും പിഴച്ചവനുമാണ് എന്ന് പറയുന്നതുമാണ് എന്ന് 68: 51 ല്‍ പറഞ്ഞിട്ടുണ്ട്. മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളെയും അവരെ അന്ധമായി പിന്‍പറ്റുന്ന വിവിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളായവരെയും അല്ലാഹുവിലേക്കും സ്വര്‍ഗ്ഗത്തിലേക്കുമുള്ള നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിലേക്ക് -വിജയം വരിക്കുന്ന ഏകസംഘത്തിലേക്ക്- വിളിച്ചാലുള്ള അവസ്ഥയാണിത്. എന്നാല്‍ ഗ്രന്ഥം തൊടുകയോ വായിക്കുകയോ ചെയ്തിട്ടില്ലാത്ത പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങള്‍ക്ക് വ്യക്തവും സ്പഷ്ടവുമായ നാഥന്റെ സംസാരമായ അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുമ്പോള്‍ അവര്‍ അതിനെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നതാണ്. 2: 18-19, 170; 6: 36, 89-90; 74: 49-50 വിശദീകരണം നോക്കുക.