وَالَّذِينَ تَدْعُونَ مِنْ دُونِهِ لَا يَسْتَطِيعُونَ نَصْرَكُمْ وَلَا أَنْفُسَهُمْ يَنْصُرُونَ
നിങ്ങള്‍ അവനെക്കൂടാതെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരുണ്ടല്ലോ, അവര്‍ക്ക് നിങ്ങളെ സഹായിക്കാന്‍ സാധ്യമല്ല, അവര്‍ക്ക് അവരെത്തന്നെയും സഹായിക്കാന്‍ സാധ്യമല്ല.
28: 62-64 ല്‍, ഒരു നാളില്‍ നാഥന്‍ അവരെ വിളിക്കുകയും എന്നിട്ട് ചോദിക്കുകയും ചെയ്യുന്നതാണ്: നിങ്ങള്‍ ഉറപ്പിച്ചുവെച്ചുകൊണ്ടിരുന്നവരായ എന്‍റെ പങ്കാളികള്‍ എവിടെ? ആരുടെ മേലിലാണോ ശിക്ഷാവചനം ബാധകമായത് അവര്‍ പറയും: ഞങ്ങളുടെ നാഥാ, ഇക്കൂട്ടരെയാണ് ഞങ്ങള്‍ ലക്ഷ്യബോധം നഷ്ടപ്പെട്ടവരാക്കിയത്; ഞങ്ങള്‍ ലക്ഷ്യബോധം നഷ്ടപ്പെട്ടവരായിരുന്നതുപോലെ അവരെയും ഞങ്ങള്‍ ലക്ഷ്യബോധം നഷ്ടപ്പെട്ടവരാക്കിയതായിരുന്നു, ആ ഉത്തരവാദിത്തം ഞങ്ങള്‍ ഇതാ നിന്‍റെ മുമ്പില്‍ ഒഴിവാക്കുന്നു, അവര്‍ ഞങ്ങളെ ഒരിക്കലും സേവിച്ചുകൊണ്ടിരിക്കുന്നവരായിരുന്നില്ല. അവരോട് പറയപ്പെടുകയും ചെയ്യും: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കുക, അപ്പോള്‍ ഇവര്‍ അവരെ വിളിക്കും, എന്നാല്‍ അവര്‍ ഇവര്‍ക്ക് ഉത്തരം നല്‍കുന്നതല്ല, അവര്‍ ശിക്ഷ നേരില്‍ കാണുകയും ചെയ്യും, നിശ്ചയം അവര്‍ സന്മാര്‍ഗം പ്രാപിച്ചവരായിരുന്നുവെങ്കില്‍ എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്ന മഹാത്മാക്കള്‍, വിധിദിവസം 'അക്കൂട്ടര്‍ക്കും അവരുടെ പിതാക്കള്‍ക്കും നീ ഭൗതികവിഭവങ്ങള്‍ നല്‍കി, അവര്‍ അദ്ദിക്റിനെ വിസ്മരിച്ച് ഒരു കെട്ടജനതയായിത്തീരുന്നതുവരെ' എന്ന് അന്യായം പറയുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന 25: 17-18 സൂക്തങ്ങള്‍ വായിക്കുന്നത് ഫുജ്ജാറുകള്‍ തന്നെയാണ്. 2: 154; 5: 36; 6: 25-30 വിശദീകരണം നോക്കുക.