إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُمْ مُبْصِرُونَ
നിശ്ചയം സൂക്ഷ്മാലുക്കളായവര്‍, പിശാചില്‍ നിന്നുള്ള ഒരു സ്പര്‍ശനം -ബാധ- അവരെ ബാധിച്ചാല്‍ അവര്‍ ആത്മാവുകൊണ്ട് അല്ലാഹുവിനെ സ്മരിക്കലായി, അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്ചയുള്ളവരായി മാറുന്നു.
2: 2 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനമായ അദ്ദിക്റിനെ സന്മാര്‍ഗമായി ഉപയോഗപ്പെടുത്തുന്നവരാണ് സൂക്ഷ്മാലുക്കള്‍. എന്നാല്‍ പരീക്ഷണഘട്ടങ്ങളില്‍ പിശാചില്‍ നിന്നുള്ള ഒരു പ്രേരണ അവരെ ബാധിച്ചാല്‍ അവര്‍ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെ സ്മരിക്കുന്നതും അപ്പോള്‍ അവര്‍ ഉള്‍ക്കാഴ്ചയുള്ളവരായി മാറുന്നതുമാണ്. 4: 79 ല്‍ വിവരിച്ച പ്രകാരം നന്മ അല്ലാഹുവില്‍ നിന്നും തിന്മ പിശാചില്‍ നിന്നുമാണ്. എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ചവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101 ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അത്തരം വിശ്വാസിയെ പിശാച് ബാധിക്കുകയില്ല. 2: 152; 5: 48; 7: 30; 8: 29 വിശദീകരണം നോക്കുക.