( അൽ അഅ്റാഫ് ) 7 : 203

وَإِذَا لَمْ تَأْتِهِمْ بِآيَةٍ قَالُوا لَوْلَا اجْتَبَيْتَهَا ۚ قُلْ إِنَّمَا أَتَّبِعُ مَا يُوحَىٰ إِلَيَّ مِنْ رَبِّي ۚ هَٰذَا بَصَائِرُ مِنْ رَبِّكُمْ وَهُدًى وَرَحْمَةٌ لِقَوْمٍ يُؤْمِنُونَ

നീ അവര്‍ക്കൊരു സൂക്തം കൊണ്ടുവന്നിട്ടില്ലെങ്കില്‍ അവര്‍ ചോദിക്കും: എന്തുകൊണ്ട് നീ അത് ഒരുമിച്ചുകൂട്ടി കൊണ്ടുവരുന്നില്ല; നീ പറയുക: നിശ്ചയം ഞാന്‍ എന്‍റെ നാഥനില്‍നിന്ന് എനിക്ക് ദിവ്യസന്ദേശമായി നല്‍കപ്പെടുന്നത് പി ന്‍പറ്റുന്നവന്‍ മാത്രമാകുന്നു, ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള ഉള്‍ക്കാഴ്ചദായകവും വിശ്വാസികളായ ഒരു ജനതക്ക് സന്‍മാര്‍ഗവും കാരുണ്യവുമാകുന്നു.

6236 സൂക്തങ്ങള്‍ അടങ്ങിയ ഗ്രന്ഥം പ്രവാചകന് 23 വര്‍ഷങ്ങള്‍ കൊണ്ട് ഘട്ടം ഘട്ടമായി അവതരിപ്പിക്കപ്പെട്ടത് അത് മനുഷ്യര്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ വിവരിച്ചു കൊടുക്കുന്നതിന് വേണ്ടിയാണ്. പ്രവാചകന്‍റെ ജീവിതകാലത്ത് 16: 44 ല്‍ പറഞ്ഞ അദ്ദിക്ര്‍ ഒറ്റ ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. എന്തുകൊണ്ട് ഗ്രന്ഥം ഒറ്റ പ്രതിയായി അവതരിപ്പിക്കപ്പെടുന്നില്ല എന്ന പ്രവാചകന്‍റെ കാലത്തുള്ള കാഫിറുകളുടെ ചോദ്യത്തിന് മറുപടിയായിക്കൊണ്ട് അവതരിപ്പിച്ചിട്ടുള്ളതാണ് ഈ സൂക്തം. അതായത് കാഫിറുകളുടെ ആവശ്യപ്രകാരം ഒരു ദൃഷ്ടാന്തം കൊണ്ടുവരാനോ അവര്‍ക്ക് മറുപടിയായി ഒരുസൂക്തം കൊണ്ടുവരാനോ പ്രവാചകന് സ്വന്തമായി സാധ്യമല്ല. 2: 23-24; 6: 155-157; 7: 52, 154, 25: 59 വിശദീകരണം നോക്കുക.