وَإِخْوَانُهُمْ يَمُدُّونَهُمْ فِي الْغَيِّ ثُمَّ لَا يُقْصِرُونَ
അവരുടെ സഹോദരന്‍മാരോ, അവരെ അവര്‍ ദുര്‍മാര്‍ഗത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും പിന്നെ പിടി അയക്കാതിരിക്കുകയും ചെയ്യുന്നതാണ്.
6: 145 ല്‍ വിവരിച്ച പ്രകാരം മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളും ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനായ ജിന്നുപിശാചുക്കളും അദ്ദിക്റില്‍ നിന്ന് തടഞ്ഞുകൊണ്ടാണ് മനുഷ്യനെ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് പിടിച്ചുവലിച്ച്, പിടി അയക്കാതെ കൊണ്ടുപോവുക. വിശ്വാസി 43: 36-39 സൂക്തങ്ങളില്‍ പറഞ്ഞ തന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കുന്നതാണ്. ഞങ്ങള്‍ നിന്നെ മാത്രം സേവിക്കുന്നു, അതിന് നിന്നോടുമാത്രം സഹായം തേടുകയും ചെയ്യുന്നു എന്ന് 1: 4 ല്‍ വായിക്കുന്ന വിശ്വാസി 1: 7 ല്‍ വിവരിച്ച അല്ലാഹുവിന്‍റെ കോപത്തിന് വിധേയരായ കപടവിശ്വാസികളിലും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ച അനുയായികളിലും ഉള്‍പ്പെടുത്തരുതേ എന്നാണ് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കേണ്ടത്. 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഈ രണ്ട് കൂട്ടരും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരും വിശ്വാസികളെ ആ ജീവിതരീതിയിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവരുമാണ്. 2: 186; 6: 112; 7: 146-147; 16: 35 വിശദീകരണം നോക്കുക.