قَالَا رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
അവര്‍ രണ്ടുപേരും പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളുടെ ആത്മാവിനോട് തന്നെ അക്രമം പ്രവര്‍ത്തിച്ചു, ഞങ്ങള്‍ക്ക് നീ പൊറുത്ത് തന്നിട്ടില്ലെങ്കില്‍, നിന്‍റെ കാരുണ്യം ഞങ്ങളില്‍ വര്‍ഷിച്ചിട്ടുമില്ലെങ്കില്‍ നിശ്ചയം ഞ ങ്ങള്‍ നഷ്ടപ്പെട്ടവരില്‍ പെട്ടവര്‍ തന്നെയായിരിക്കും.
എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ളതും സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്നവര്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ ത്രാസും ഉരക്കല്ലുമായി ഉപയോഗപ്പെടുത്തി തന്‍റെ തെറ്റുകുറ്റങ്ങള്‍ തിരിച്ചറിഞ്ഞ് ആത്മാവുകൊണ്ട് ഉടമയോട് പൊറുക്കലിനെത്തേടുകയും ലോകര്‍ക്ക് അവരുടെ തെറ്റുകുറ്റങ്ങള്‍ തിരിച്ചറിയാനും നാഥനോട് പൊറുക്കലിനെത്തേടാനും 4: 31 ല്‍ വിവരിച്ച പ്രകാരം വന്‍കുറ്റങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനും ലക്ഷ്യം വെച്ചുകൊണ്ട് അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്ത് നിഷ്പക്ഷവാനായ നാഥനെ സഹായിക്കുകയാണെങ്കില്‍ നാഥന്‍ ഇങ്ങോട്ടും സഹായിക്കുമെന്ന് 22: 40; 47: 7; 61: 14 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 3: 90-91 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളും അവരുടെ അനുയായികളായ കുഫ്ഫാറുകളുമടങ്ങിയ അക്രമികള്‍ക്ക് ഭൂമിയിലുള്ള സര്‍വസ്വവും അത്ര വേറെയും ലഭിച്ച് അത് പ്രായശ്ചിത്തമായി നല്‍കി രക്ഷപ്പെടാമെന്ന് വിചാരിച്ചാല്‍ അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല. 39: 63 ല്‍, അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ മൂടിവെച്ചവര്‍ ആരോ, അക്കൂട്ടര്‍ തന്നെയാണ് എല്ലാം നഷ്ടപ്പെട്ടവരെന്ന് പറഞ്ഞിട്ടുണ്ട്. 2: 37, 121; 3: 4, 135; 5: 90-91 വിശദീകരണം നോക്കുക.