( അൽ അഅ്റാഫ് ) 7 : 25

قَالَ فِيهَا تَحْيَوْنَ وَفِيهَا تَمُوتُونَ وَمِنْهَا تُخْرَجُونَ

അവന്‍ പറഞ്ഞു: അതിലാണ് നിങ്ങള്‍ ജനിക്കേണ്ടത്, അതില്‍തന്നെയാണ് നി ങ്ങള്‍ മരിക്കേണ്ടതും, അതില്‍നിന്ന് തന്നെ നിങ്ങള്‍ പുറപ്പെടുവിപ്പിക്കപ്പെടുന്നതുമാണ്.

അതില്‍ നിന്നാണ് നാം നിങ്ങളെ സൃഷ്ടിച്ചത്, അതിലേക്ക് തന്നെയാണ് നാം നിങ്ങളെ മടക്കുന്നതും, അതില്‍ നിന്നുതന്നെയാണ് മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പുറപ്പെടുവിക്കുന്നതും എന്ന് 20: 55 ല്‍ പറഞ്ഞിട്ടുണ്ട്. ആദമിന്‍റെ മുതുകില്‍ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരുടെയും ആത്മാക്കളെ വെച്ചുകൊണ്ടാണ് ആദം ദമ്പതികളെ ശരീരത്തോടുകൂടി അല്ലാഹു സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് ഇറക്കിയത്. തുടര്‍ന്ന് ഭൂമിയില്‍ മനുഷ്യരുടെ ഒന്നാം ജനനവും രണ്ടാം മരണവും നടക്കുന്നു. രണ്ടാം ജനനം നടക്കുന്നത് പരലോകത്ത് വെച്ചാണ്. 2: 28; 4: 1, 82; 40: 11 വിശദീകരണം നോക്കുക.