( അൽ അഅ്റാഫ് ) 7 : 27

يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُمْ مِنَ الْجَنَّةِ يَنْزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا ۗ إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لَا تَرَوْنَهُمْ ۗ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاءَ لِلَّذِينَ لَا يُؤْمِنُونَ

ഓ ആദം സന്താനങ്ങളേ! പിശാച് നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍ നിന്ന് പുറപ്പെടുവിക്കുകയും അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ പരസ്പരം വെളി പ്പെടുത്തുന്നതിനുവേണ്ടി വസ്ത്രം ഊരിക്കളയുകയും ചെയ്തതുപോലെ നി ങ്ങളെ അവന്‍ നാശത്തിലകപ്പെടുത്താതിരിക്കട്ടെ, നിശ്ചയം അവനും അവന്‍റെ ഗോത്രക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാകുന്നു-നിങ്ങള്‍ അവരെ കാ ണാത്ത അവസ്ഥയിലും സമയങ്ങളിലുമെല്ലാം, നിശ്ചയം പിശാചുക്കളെ നാം വിശ്വാസികളല്ലാത്തവരായവര്‍ക്ക് വേണ്ടി രക്ഷാധികാരികളാക്കിയിരിക്കുന്നു.

7: 38 ല്‍ വിവരിച്ച പ്രകാരം മാതാപിതാക്കളുടെ ബാധ്യതയാണ് അവരെ ഏല്‍പിച്ചിട്ടുള്ള മക്കള്‍ക്ക് സ്വര്‍ഗത്തിലേക്ക് തന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്ര്‍ പഠിപ്പിക്കല്‍. പുരുഷനാകട്ടെ സ്ത്രീയാകട്ടെ, ആരാണോ ഉള്‍ക്കാഴ്ചാദായകവും സത്യവും സന്മാര്‍ഗവുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി 43: 36-39 സൂക്തങ്ങളില്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റി വിശ്വാസിയായ നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നത്, അവര്‍ മാത്രമേ വിശ്വാസിയാവുകയുള്ളൂ. 3: 102 വിശദീകരണം നോക്കുക. ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റില്‍ നിന്ന് നാഥനെ കണ്ടുകൊണ്ട് ചരിക്കുന്നവന്‍ മാത്രമേ സര്‍വസ്വം നാഥന് സമര്‍പ്പിച്ച അവസ്ഥയില്‍ (മുസ്ലിമായി) മരണപ്പെടുകയുള്ളൂ. അദ്ദിക്ര്‍ കൊണ്ട് ജിന്ന് കൂട്ടുകാരനെ വിശ്വാസിയാക്കാത്ത കപടവിശ്വാസികളായ മനുഷ്യര്‍ അറബി ഖുര്‍ആന്‍ കേള്‍ക്കുന്നതില്‍ നിന്നോ വായിക്കുന്നതില്‍ നിന്നോ ആരെയും തടയുകയില്ല, മറിച്ച് 25: 27-29; 41: 26-29 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ കേള്‍ക്കുന്നതില്‍ നിന്നാണ് തടയുക. 2: 256-257; 5: 55-56, 90-91; 6: 112, 158; 19: 83 വിശദീകരണം നോക്കുക.