( അൽ അഅ്റാഫ് ) 7 : 26

يَا بَنِي آدَمَ قَدْ أَنْزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْآتِكُمْ وَرِيشًا ۖ وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ آيَاتِ اللَّهِ لَعَلَّهُمْ يَذَّكَّرُونَ

ഓ ആദം സന്തതികളേ, നിശ്ചയം നാം നിങ്ങളുടെമേല്‍ വസ്ത്രം ഇറക്കിയിരി ക്കുന്നു -നിങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ മറക്കുന്നതും അലങ്കാരമായിക്കൊണ്ടും; സൂക്ഷ്മതാ വസ്ത്രവും, അതാണ് ഏറ്റവും ഉത്തമം, അത് അല്ലാഹുവിന്‍റെ സൂക്തങ്ങളില്‍ നിന്നുള്ളതാണ്, അവര്‍ ഓര്‍മ്മിക്കുന്നവരാവുകതന്നെ വേണമെന്നതിനുവേണ്ടി.

രീശ്(അലങ്കാരം)എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് മൃഗങ്ങളുടെയും പക്ഷികളുടെ യും തൂവലുകളും ചിതമ്പലുകളുമാണ്. അതേ സ്ഥാനത്ത് മനുഷ്യര്‍ക്ക് വസ്ത്രം എന്നാണ് ഇവിടെ പറഞ്ഞത്. വസ്ത്രം മനുഷ്യന്‍റെ നഗ്നത മറക്കാനും ശരീരത്തെ സംരക്ഷിക്കാനും അലങ്കാരമായിക്കൊണ്ടുള്ളതുമാണ്. സൂക്ഷ്മതാവസ്ത്രം കൊണ്ടുദ്ദേശി ക്കുന്നത് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ മൊത്തം ഗ്രന്ഥത്തിന്‍റെ ആശയമാണ്. അല്ലാഹുവിന്‍റെ കല്‍പന ധിക്കരിക്കുക വഴി ആദം ദമ്പതികളുടെ സൂക്ഷ്മതാ വസ്ത്രമാണ് സ്വ ര്‍ഗ്ഗത്തില്‍ വെച്ച് ഉരിഞ്ഞുപോയത്. അപ്പോള്‍ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമാണ് അദ്ദിക്ര്‍. 91: 8 ല്‍, എല്ലാ ആത്മാവിനും സൂക്ഷ്മത ആവാഹിപ്പിച്ചു എ ന്ന് പറഞ്ഞത് അദ്ദിക്റിനെക്കുറിച്ചാണ്. ശുഐബ് നബി തന്‍റെ ജനതയോട്: ഓ ജനമേ, നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ, ഞാന്‍ എന്‍റെ നാഥനില്‍ നിന്നുള്ള ഒരു വ്യക്തമായ വെളിപാടിലാണുള്ളത്, എന്നെ അവനില്‍ നിന്നുള്ള ഏറ്റവും നല്ല ഭക്ഷണം ഊട്ടുന്നുമുണ്ട് എ ന്ന് പറഞ്ഞതായി 11: 88 ല്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ പറഞ്ഞ ഏറ്റവും നല്ല ഭക്ഷണം ആ ത്മാവിന്‍റെ ഭക്ഷണവും വസ്ത്രവുമായ അദ്ദിക്ര്‍ തന്നെയാണ്. 20: 131 ല്‍, നിന്‍റെ നാ ഥന്‍റെ ഭക്ഷണം തന്നെയാണ് ഏറ്റവും ഉത്തമവും സ്ഥായിയായിട്ടുള്ളതും എന്ന് പറഞ്ഞതും അദ്ദിക്റിനെക്കുറിച്ച് തന്നെയാണ്. 6: 104 ല്‍ വിവരിച്ച പ്രകാരം ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ ആത്മാവിന്‍റെ ദൃഷ്ടിയാണ്. അദ്ദിക്ര്‍ കൊണ്ട് ആത്മാവിനെ ശുദ്ധീക രിക്കാതെ ശരീരം മൂടിപ്പുതച്ച് നടക്കുന്ന സ്ത്രീകളെക്കുറിച്ച് 'അവര്‍ മൂടിപ്പുതച്ച നഗ്നക ളാണ്' എന്നാണ് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടു ള്ളത്. 

സൂക്ഷ്മതാ വസ്ത്രമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്ത ഒരാളും തന്നെ വിശ്വാസിയാവുകയില്ല എന്ന് മാത്രമല്ല, അവരുടെ പിരടിയില്‍ വഹിക്കുന്ന കര്‍മ്മരേഖയില്‍ 38: 24 ല്‍ വിവരിച്ച പ്രകാരം പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് ജിന്നുകൂട്ടുകാരന്‍ കൊത്തിവെപ്പിക്കുക. ഇത്തരം ഫുജ്ജാറുകള്‍ 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. 2: 2; 3: 79; 11: 17 വിശദീകരണം നോക്കുക.