وَإِذَا فَعَلُوا فَاحِشَةً قَالُوا وَجَدْنَا عَلَيْهَا آبَاءَنَا وَاللَّهُ أَمَرَنَا بِهَا ۗ قُلْ إِنَّ اللَّهَ لَا يَأْمُرُ بِالْفَحْشَاءِ ۖ أَتَقُولُونَ عَلَى اللَّهِ مَا لَا تَعْلَمُونَ
അവര്‍ ഒരു നീചവൃത്തി ചെയ്യാനിടയായാല്‍ അവര്‍ പറയുന്നു: അത് ഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളില്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുള്ളതാണ്, അതുകൊണ്ട് അല്ലാഹു ഞങ്ങളോട് കല്‍പ്പിച്ചിട്ടുള്ളതുമാണ്, നീ പറയുക: നിശ്ചയം അല്ലാഹു ഒരിക്കലും നീചവൃത്തികൊണ്ട് കല്‍പ്പിക്കുകയില്ല, നിങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങള്‍ നിങ്ങള്‍ അല്ലാഹുവിന്റെ മേല്‍ പറഞ്ഞുകൊണ്ടിരിക്കുന്നുവോ?
ജാഹിലിയ്യാ കാലത്തുള്ള അറബികളുടെ ആണും പെണ്ണും നഗ്നരായിക്കൊണ്ടുള്ള കഅ്ബാ പ്രദക്ഷിണത്തെക്കുറിച്ചാണ് ഈ സൂക്തം പരാമര്‍ശിക്കുന്നത്. ജനിച്ചതുപോലെത്തന്നെയാവണമെന്ന് കരുതിക്കൊണ്ടായിരുന്നു അവര്‍ അപ്രകാരം ചെയ്തിരുന്നത്. അവര്‍ അവരുടെ പിതാക്കന്മാരുടെ ചര്യ പിന്‍പറ്റുകയാണെന്നും അത് അല്ലാഹു കല്പിച്ചതുകൊണ്ട് തന്നെയാണെന്ന് വാദിക്കുകയും ചെയ്തിരുന്നു. ആത്മാവിനും പരലോകത്തിനും പ്രാധാന്യം കൊടുക്കാതെ ദേഹേച്ഛക്കും ഐഹികലോകത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ലക്ഷ്യബോധമില്ലാതെ ജീവിക്കുന്നവരാണ് നരകക്കുണ്ഠത്തിലേക്കുള്ള ഫുജ്ജാറുകള്‍. നിശ്ചയം നമസ്കാരം നീചവും നിന്ദ്യവുമായ പ്രവര്‍ത്തനങ്ങളെത്തൊട്ട് തടയുക തന്നെ ചെയ്യുമെന്നാണ് 29: 45 ല്‍ പറഞ്ഞിട്ടുള്ളതെങ്കില്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ തുടങ്ങിയ കര്‍മങ്ങളെല്ലാം നീചവും നിന്ദ്യവുമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ അവരെ പ്രേരിപ്പിക്കുന്നതും അവ എല്ലാ മ്ലേച്ഛപ്രവര്ത്തനങ്ങള്ക്കുമുള്ള ഒരു മറയുമാണ്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ അവര്‍ 2: 168-169 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരാണ്. 3: 10 ല്‍ വിവരിച്ച പ്രകാരം സത്യമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അവര്‍ നാഥനെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും നബിമാരെക്കുറിച്ചും വിശ്വാസികളെക്കുറിച്ചും സ്വര്‍ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചുമെല്ലാം പറയുന്നത് മുഴുവനും മിഥ്യയാണ്. 1: 7; 2: 165-167; 4: 91; 18: 49 വിശദീകരണം നോക്കുക.