قُلْ أَمَرَ رَبِّي بِالْقِسْطِ ۖ وَأَقِيمُوا وُجُوهَكُمْ عِنْدَ كُلِّ مَسْجِدٍ وَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۚ كَمَا بَدَأَكُمْ تَعُودُونَ
നീ പറയുക: എന്‍റെ നാഥന്‍ നീതികൊണ്ട് കല്‍പ്പിക്കുന്നു, എല്ലാ ഓരോ പള്ളിക ളിലും നമസ്കാരവേളയില്‍ നിങ്ങള്‍ നിങ്ങളുടെ മുഖങ്ങള്‍ അവനുനേരെ ആ ക്കുകയും ചെയ്യുവീന്‍, ജീവിതം മുഴുവന്‍ അവന് മാത്രമാക്കിക്കൊണ്ട് നിങ്ങള്‍ അവനെ വിളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുവീന്‍, എപ്രകാരം അവന്‍ നിങ്ങളെ തുടക്കത്തില്‍ സൃഷ്ടിച്ചുവോ, അപ്രകാരം അവന്‍ നിങ്ങളെ മടക്കുന്നതുമാണ്.
4: 135; 5: 8, 42 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നീതി കൊണ്ട് ഉദ്ദേശിക്കുന്നത് ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര്‍ തന്നെയാണ്. മക്കയിലുള്ള 'കഅ്ബ' ഭൂമിയുടെ കേന്ദ്രവും, നാഥന്‍റെ പ്രതീകവുമായതിനാല്‍ എല്ലായ്പ്പോഴും പ്രത്യേകിച്ച് നമസ്കാരവേളയില്‍ ആത്മാവുകൊണ്ട് കഅ്ബയെ ശ്രദ്ധാകേന്ദ്രമാക്കണമെന്നാണ് സൂക്തം കല്പിക്കുന്നത്. ആത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്ര്‍ കൊണ്ട് മാത്രമാണ് അതിന് സാധിക്കുക. 5: 97 ല്‍ വിവരിച്ച പ്രകാരം നാഥന്‍ കഅ്ബയെ മൊത്തം മനുഷ്യര്‍ക്ക് ശ്രദ്ധാകേന്ദ്രമായി തെരഞ്ഞെടുത്തത് മനുഷ്യര്‍ അവരുടെ മൊത്തം ജീവിതം നാഥനുമായി ബന്ധപ്പെടുത്തി നിലകൊള്ളണമെന്ന് പഠിപ്പിക്കാനാണ്.
ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ വിശ്വാസിയായിക്കൊണ്ട് 58: 22 ല്‍ പറഞ്ഞ നാഥന്‍റെ ഏകസംഘത്തില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നത്, അവന്‍/അവള്‍ 2: 256 ല്‍ പറഞ്ഞ പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുക തന്നെ വേണം. അത്തരം വിശ്വാസി മാത്രമാണ് 2: 145-150 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം കഅ്ബയെ ശ്രദ്ധാകേന്ദ്രമായി സ്വീകരിച്ച് നിലകൊള്ളുന്നത്. അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന 1000 ത്തില്‍ 999 ഫുജ്ജാറുകളും വിവിധ സംഘടനകളായി പിരിഞ്ഞ് 58: 19 ല്‍ പറഞ്ഞ കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ടവരാണ്. അവരുടെ പ്രാര്‍ത്ഥനകളും അനുഷ്ഠാനങ്ങളുമെല്ലാം നാഥനെ വിസ്മരിച്ചുകൊണ്ടുള്ളതായതിനാല് നന്മ കല്‍പിക്കുന്നതിനുപകരം തിന്മ കല്‍പിക്കുന്നതും പിശാചിനുള്ളതുമാണ്. അവര്‍ ഇവിടെ ലക്ഷ്യബോധമില്ലാതെ ജീവിച്ചതിന് പിഴയായി 9: 67-68; 25: 65-66; 48: 6 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠമാണ് അവര്‍ക്ക് ലഭിക്കുക. മനുഷ്യന് എപ്രകാരം ഈ ലോകത്ത് സൃഷ്ടിക്കപ്പെട്ടുവോ, അപ്രകാരം പരലോകത്ത് രണ്ടാമതും സൃഷ്ടിക്കപ്പെടുന്നതാണ്. അന്ന് ഇഹലോകത്തെ തന്‍റെ പതിനഞ്ച് വയസ്സിന് ശേഷമുള്ള ഓരോ നിമിഷത്തെക്കുറിച്ചും സ്രഷ്ടാവിന്‍റെ മുമ്പില്‍ അവന്‍ ഒറ്റക്കൊറ്റക്കായി കണക്ക് ബോധിപ്പിക്കേണ്ടി വരുന്നതുമാണ്. 1: 4; 6: 93-94, 130, 7: 205-206;17: 13-14 വിശദീകരണം നോക്കുക.