اتَّبِعُوا مَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ وَلَا تَتَّبِعُوا مِنْ دُونِهِ أَوْلِيَاءَ ۗ قَلِيلًا مَا تَذَكَّرُونَ
നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഒന്ന് നിങ്ങള്‍ പിന്‍പറ്റുക, അവനെക്കൂടാതെ മറ്റുള്ളവരെ നിങ്ങള്‍ രക്ഷകന്മാരായി പിന്‍പറ്റാതിരിക്കുകയും ചെയ്യുക, അല്പമല്ലാതെ നിങ്ങള്‍ സ്മരിക്കുന്നവരാകുന്നില്ല.
പ്രപഞ്ചനാഥന് 313 പ്രവാചകന്മാര്ക്കും അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥം സത്യവും തെളിവുമായ അദ്ദിക്ര്‍ ആണെന്നും അത് അവതരിപ്പിക്കപ്പെട്ടത് അവനെക്കൂടാതെ മറ്റൊരു ഇലാഹുമില്ല, അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എന്ന് ഉണര്‍ത്തുന്നതിന് വേണ്ടിയാണെന്നും 21: 24-25 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിന്റെ 40 പേരുകളെയും മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയിലേക്കുള്ള ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും പിശാചിന്റെ വീടായ നരകക്കുണ്ഠത്തിന്റെ 7 വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരുമാണ്. 32: 9 'നിങ്ങളില്‍ നിന്ന് അല്പം പേരല്ലാതെ നന്ദി കാണിക്കുന്നില്ല' എന്ന് പറഞ്ഞുകൊണ്ട് അവസാനിക്കുന്ന സൂക്തമാണ്. 4: 1; 6: 157; 9: 67-68 വിശദീകരണം നോക്കുക.