( അൽ അഅ്റാഫ് ) 7 : 2

كِتَابٌ أُنْزِلَ إِلَيْكَ فَلَا يَكُنْ فِي صَدْرِكَ حَرَجٌ مِنْهُ لِتُنْذِرَ بِهِ وَذِكْرَىٰ لِلْمُؤْمِنِينَ

നിന്നിലേക്ക് അവതരിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമാണ് ഇത്, അപ്പോള്‍ ഇതുമൂ ലം നിന്‍റെ നെഞ്ചില്‍ യാതൊരു പ്രയാസവും ഉണ്ടാവേണ്ടതില്ല, ഇതുകൊണ്ട് നീ താക്കീത് ചെയ്യുന്നതിനും വിശ്വാസികള്‍ക്ക് ഒരു അനുസ്മരണമായിക്കൊണ്ടും.

20: 1-3 ല്‍ അല്ലാഹു പ്രവാചകനെ വിളിച്ച്: ഈ വായന (ആവര്‍ത്തിച്ച് വായിക്കപ്പെ ടാനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍) അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു ടിക്കറ്റ് ആയിട്ടല്ലാ തെ നീ പ്രയാസപ്പെട്ട് മനം മുട്ടുന്നതിന് വേണ്ടി നാം നിന്‍റെ മേല്‍ അവതരിപ്പിച്ചിട്ടില്ല എ ന്ന് പറഞ്ഞിട്ടുണ്ട്. 22: 78 ല്‍, നിങ്ങള്‍ക്ക് നിങ്ങളുടെ പിതാവായ ഇബ്റാഹീമിന്‍റെ ജീവിതചര്യയില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്. 26: 3-4 ല്‍, അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍ നീ നിന്നെത്തന്നെ നശിപ്പിച്ചേക്കാം, നിശ്ചയം നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ആകാശത്തുനിന്ന് ഒരു ദൃഷ്ടാന്തം ഇറക്കി അവരെ വീനീതരായി പിരടി കുഴഞ്ഞവരാക്കി മാറ്റുമായിരുന്നു എന്നും; 36: 76 ല്‍, അപ്പോള്‍ അവരുടെ വാക്കുകള്‍ നിന്നെ ദുഃഖിപ്പിക്കേണ്ടതില്ല, നിശ്ചയം അവര്‍ രഹസ്യമാക്കുന്നതും അവര്‍ പരസ്യമാക്കുന്നതുമെല്ലാം നാം തന്നെ അറിയുന്നവനാകുന്നു എന്നും; 18: 6 ല്‍, അപ്പോള്‍ അവര്‍ ഈ വര്‍ത്തമാനത്തില്‍ വിശ്വസിക്കാത്തതിന്‍റെ പേരില്‍ ദുഃഖം പൂണ്ട് അവരുടെ പിന്നാലെ പോയി നീ നിന്നെത്തന്നെ നശിപ്പിച്ചേക്കാം എന്നും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ ദുഃഖിക്കാ നോഭയപ്പെടാനോ അടിച്ചമര്‍ത്തപ്പെടാ നോ വേണ്ടി അവതരിപ്പിക്കപ്പെട്ടിട്ടുള്ളതല്ല, മറി ച്ച് അല്ലാഹുവിന്‍റെ ഭൂമിയില്‍ തല ഉയര്‍ത്തിക്കൊണ്ട് നാഥന്‍റെ പ്രൗഢരായ പ്രതിനിധി കളായി എവിടെയും എപ്പോഴും ജീവിക്കാനുള്ള സന്മാര്‍ഗവും ഐശ്വര്യവുമാണ് അത്. അല്ലാഹുവില്‍ നിന്ന് ഭൂമിയിലേക്ക് ഇട്ട് തന്നിട്ടുള്ള പൊട്ടിപ്പോകാത്ത പാശമാണ് അത്. കാഫിറുകളായവരെ മുന്നറിയിപ്പ് നല്‍കുന്നതിനും അതുകൊണ്ട് വിശ്വാസികളായവരെ സന്തോഷവാര്‍ത്ത അറിയിക്കുന്നതിനും വേണ്ടിയാണ് അത് അവതരിപ്പിച്ചിട്ടുള്ളത്. 

 6: 68; 11: 120; 26: 209; 39: 21; 89: 23 തുടങ്ങി 21 സൂക്തങ്ങളില്‍ അദ്ദിക്റിനെ ദിക്റാ-ഉണര്‍ത്തല്‍-എന്ന് പറഞ്ഞിട്ടുണ്ട്. 6: 90 ല്‍, അക്കൂട്ടരാണ് അല്ലാഹു സന്‍മാര്‍ഗത്തിലാക്കിയവരായവര്‍, അപ്പോള്‍ അവരുടെ ആ സന്‍മാര്‍ഗത്തില്‍ നീയും മുന്നേറുക; നീ പറയുക: അതിന്‍റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ചോദിക്കുന്നില്ല, നിശ്ചയം അത് സര്‍വ്വലോകര്‍ക്കും വേണ്ടിയുള്ള ഒരു ദിക്റാ-ഉണര്‍ത്തല്‍-അല്ലാതെ അല്ല എന്ന് പ റഞ്ഞിട്ടുണ്ട്. 87: 9-13 ല്‍ ദിക്റായെ വെടിഞ്ഞ ഹതഭാഗ്യന്‍ വമ്പിച്ച തീയില്‍ വേവിക്കപ്പെടുമെന്നും, അതില്‍ അവന്‍ മരിക്കുകയോ ജീവിക്കുകയോ ഇല്ല എന്നും; 51: 55 ല്‍ വിശ്വാസികള്‍ക്ക് മാത്രമേ ദിക്റാ ഉപയോഗപ്പെടുകയുള്ളൂ എന്നും പറഞ്ഞിട്ടുണ്ട്. 2: 256; 4: 82; 5: 48 വിശദീകരണം നോക്കുക.