( അൽ അഅ്റാഫ് ) 7 : 30

فَرِيقًا هَدَىٰ وَفَرِيقًا حَقَّ عَلَيْهِمُ الضَّلَالَةُ ۗ إِنَّهُمُ اتَّخَذُوا الشَّيَاطِينَ أَوْلِيَاءَ مِنْ دُونِ اللَّهِ وَيَحْسَبُونَ أَنَّهُمْ مُهْتَدُونَ

ഒരു വിഭാഗം സന്മാര്‍ഗത്തിലും മറ്റൊരു വിഭാഗമാകട്ടെ, അവരുടെമേല്‍ വഴികേ ടും ബാധകമായി, നിശ്ചയം അവര്‍ അല്ലാഹുവിനെക്കൂടാതെ പിശാചുക്കളെ തങ്ങളുടെ രക്ഷാധികാരികളാക്കി വെക്കുകയും നിശ്ചയം അവര്‍ സന്‍മാര്‍ഗത്തി ലാണെന്ന് കണക്കുകൂട്ടുകയും ചെയ്തു.

10: 47 ല്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ സമുദായത്തിലേക്കും അദ്ദിക്ര്‍ കൊണ്ട് ഒരു പ്രവാചകനെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ 4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ പെട്ട 1000 ത്തില്‍ 999 പേരും സന്മാര്‍ഗമായ അദ്ദിക്റിനെയും പ്രവാചകന്മാരെയും തള്ളിപ്പറയുകയാണുണ്ടായത്. അന്ത്യപ്രവാചകനായി മുഹമ്മദ് നിയോഗിക്കപ്പെട്ടതുമുതല്‍ അന്ത്യനാള്‍ വരെയുള്ള മൊത്തം മനുഷ്യര്‍ മുഹമ്മദിന്‍റെ സമുദായമാണ്. 2: 185 ല്‍ വിവരിച്ച പ്രകാരം മൊത്തം മനുഷ്യര്‍ക്കുള്ള സന്മാര്‍ഗമായ അദ്ദിക്ര്‍ ഏല്‍പിക്കപ്പെട്ടിട്ടുള്ളത് 35: 32 ല്‍ പറഞ്ഞ പ്രകാരം പ്രവാചകന്‍റെ ജനതയെയാണ്. എന്നാല്‍ അവരില്‍ നിന്നുള്ള ഫുജ്ജാറുകള്‍ 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരും 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള അവരുടെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റാത്തവരും അര്‍ഹതയില്ലാതെ സന്മാര്‍ഗത്തിലാണെന്ന് അഹങ്കരിക്കുന്നവരുമാണ്. 18: 103 ല്‍, അല്ലാഹു പ്രവാചകനോട് ചോദിക്കാന്‍ പറയുന്നു: പ്രവൃത്തികള്‍ മുഴുവന്‍ പാഴായിപ്പോയവര്‍ ആരാണെന്ന് നാം നിങ്ങള്‍ക്ക് വിവരം പറഞ്ഞ് തരട്ടെയോ എന്നും; 18: 104 ല്‍, ഇഹലോകത്ത് അവരുടെ പ്രയത്നങ്ങള്‍ ലക്ഷ്യം പിഴച്ചിരിക്കുന്നു, എന്നാല്‍ നിശ്ചയം അവര്‍ ഉത്പാദിപ്പിക്കുന്നത് ഏറ്റവും നല്ലതാണെന്ന് അവര്‍ കണക്കുകൂട്ടുന്നു എന്നും; 18: 105 ല്‍, അക്കൂട്ടര്‍ തങ്ങളുടെ നാഥന്‍റെ സൂക്തങ്ങള്‍ മൂടിവെച്ചവരും അവനെ കണ്ടുമുട്ടുമെന്ന വസ്തുതയെ നിഷേധിച്ചവരുമാണ്, അപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായിക്കഴിഞ്ഞു, വിധിദിവസം അവര്‍ക്ക് ത്രാസില്‍ തൂക്കമുണ്ടാവുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. അദ്ദിക്റില്‍ നിന്ന് അകന്നാല്‍ അവര്‍ പിശാചിന്‍റെ കെണിയിലകപ്പെടുകയും സന്മാര്‍ഗത്തില്‍ നിന്ന് വഴിപിഴക്കുകയും ചെയ്യും. പിശാച് അവന് 6: 43 ല്‍ പറഞ്ഞ പ്രകാരം ഐഹികജീവിതം അലങ്കാരമാക്കിക്കൊടുക്കുന്നതും അങ്ങനെ അവരെ അവന്‍ നേരെച്ചൊവ്വെയുള്ള പാതയില്‍ നിന്ന് തടഞ്ഞ് ജീവിതലക്ഷ്യം നഷ്ടപ്പെടുത്തി എല്ലാം നഷ്ടപ്പെട്ടവരാക്കുന്നതുമാണ്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കുന്നില്ല. എന്നാല്‍ അവര്‍ വായിച്ച, തൊട്ട, കണ്ട, കേട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷി നിന്നുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 1: 7; 2: 62, 38-39; 165-167, 174-175 വിശദീകരണം നോക്കുക.