قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ ۚ قُلْ هِيَ لِلَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا خَالِصَةً يَوْمَ الْقِيَامَةِ ۗ كَذَٰلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ
നീ ചോദിക്കുക: അല്ലാഹു തന്‍റെ അടിമകള്‍ക്കുവേണ്ടി പുറപ്പെടുവിച്ചിട്ടുള്ളതാ യ അലങ്കാരങ്ങളും ഭക്ഷണവിഭവങ്ങളില്‍ നിന്നുള്ള പരിശുദ്ധമായവയും നി ഷിദ്ധമാക്കിയവന്‍ ആരാണ്? നീ പറയുക: അവ ഭൗതികജീവിതത്തില്‍ വിശ്വാ സികളായവര്‍ക്ക് വേണ്ടിയുള്ളതാണ്, വിധിദിവസം അത് അവര്‍ക്ക് മാത്രമുള്ളതുമാണ്, അപ്രകാരം നാം നമ്മുടെ സൂക്തങ്ങള്‍ അറിവുള്ള ഒരു ജനതക്കുവേണ്ടി വ്യക്തമായി വിവരിക്കുകയാകുന്നു.
എല്ലാ ഭക്ഷണവിഭവങ്ങളും അലങ്കാരങ്ങളും അല്ലാഹുവിന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസികള്‍ ഉപയോഗിക്കുന്നതാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. എന്നാല്‍ 3: 196-197 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികള്‍ക്കും മുശ്രിക്കുകള്‍ക്കും പരലോക ത്ത് നരകശിക്ഷയാണുള്ളത് എന്നതിനാല്‍ നിഷ്പക്ഷവാനായ നാഥന്‍ ഇഹലോകത്ത് അവര്‍ക്ക് ജീവിതവിഭവങ്ങള്‍ യഥേഷ്ടം നല്‍കിയിരിക്കുകയാണ്. അദ്ദിക്റിനെ സത്യ പ്പെടുത്തി ജീവിക്കുന്ന വിശ്വാസികള്‍ അവര്‍ക്ക് നല്‍കപ്പെട്ട എല്ലാ അനുഗ്രഹങ്ങളും ഏ റ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് മിത മായി ഉപയോഗപ്പെടുത്തുകയും ബാക്കിയുള്ളവ പ്രപഞ്ചത്തിലെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമം മുന്‍നിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗി ക്കുകയുമാണ് ചെയ്യുക. 43: 33-35 ല്‍, മനുഷ്യരെല്ലാം ഒറ്റ സമുദായമാകുമായിരുന്നില്ലെങ്കി ല്‍ നിഷ്പക്ഷവാനെ നിഷേധിക്കുന്നവര്‍ക്ക് അവരുടെ വീടുകളുടെ മച്ചുകളും അതിലേ ക്ക് കയറിപ്പോകാനുള്ള കോണിപ്പടികളും നാം വെള്ളിയാലുള്ളതാക്കുമായിരുന്നു; അവ രുടെ വീടുകളുടെ വാതിലുകളും അവര്‍ക്ക് ചാരിക്കിടക്കാനുള്ള കട്ടിലുകളുമെല്ലാം നവരത് നങ്ങളാലുള്ളതുമാക്കുമായിരുന്നു, എന്നാല്‍ അവ ഓരോന്നും തന്നെ ഐഹിക ജീവിത ത്തിലെ വിഭവങ്ങള്‍ മാത്രമാകുന്നു, പരലോകമാകട്ടെ നിന്‍റെ നാഥന്‍റെ പക്കല്‍ സൂക്ഷ്മാലുക്കള്‍ക്കുള്ളതുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 46: 20 ല്‍, കാഫിറുകളായവരെ നരകത്തി ന്റെമേല്‍ പ്രദര്‍ശിക്കപ്പെടുന്ന നാളില്‍! നിങ്ങള്‍ക്ക് പരിശുദ്ധമായതെല്ലാം നിങ്ങളുടെ ഐ ഹിക ജീവിതത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്, നിങ്ങള്‍ അവ ശരിക്കും ആസ്വദിച്ചിട്ടുമുണ്ട്; അപ്പോള്‍ ഇന്നേദിനം നിങ്ങള്‍ക്ക് ഹീനമായ ശിക്ഷയാണ് പ്രതിഫലമായി നല്കപ്പെടാനു ള്ളത്-നിങ്ങള്‍ ഭൂമിയില്‍ സത്യം കൂടാതെ അഹങ്കരിച്ചിരുന്നതുകൊണ്ടും നിങ്ങള്‍ തെമ്മാ ടികളായിരുന്നതുകൊണ്ടും എന്നും പറഞ്ഞിട്ടുണ്ട്. 1: 2; 5: 100; 7: 8-9 വിശദീകരണം നോ ക്കുക.